കൊൽക്കത്ത വീരന്മാരെ ചിയർ ചെയ്യാൻ കിംഗ് ഖാൻ എത്തി; ബോളിവുഡ് തിളക്കത്തിൽ ഐപിഎൽ

താരം കൊൽക്കത്തയിൽ എത്തിയതിൻ്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു
കൊൽക്കത്ത വീരന്മാരെ ചിയർ ചെയ്യാൻ കിംഗ് ഖാൻ എത്തി; ബോളിവുഡ് തിളക്കത്തിൽ ഐപിഎൽ

കിംഗ ഖാന്റെ സ്വന്തം ടീമായെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദുംതമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം കാണാനെത്തി ഷാരൂഖ് ഖാൻ. ഈഡൻ ഗാർഡൻസിൽ പുരോഗമിച്ചികൊണ്ടിരിക്കുന്ന മാച്ചിലെ ആവേശം ഷാരൂഖ് ആണ്. താരം കൊൽക്കത്തയിൽ എത്തിയതിൻ്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഷാരൂഖിന് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്. ടീ ഷർട്ടും ജീൻസും ധരിച്ച് വളരെ സിംപിൾ ലുക്കിലെത്തിയ താരം മുടി പിന്നിലേക്ക് ബൺ ചെയ്ത് കെട്ടിയിട്ടുള്ളത് പ്രത്യേകതയാണ്. സ്റ്റേഡിയത്തിലേക്ക് പോകുന്നതിന് മുമ്പ് ഷാരൂഖ് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു. താരം സ്റ്റേഡിയത്തിലിരിന്ന് കോഫി കുടിക്കുന്ന വീഡിയോയും എക്സിൽ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന മറ്റൊരു വീഡിയോ ബോളിവുഡ് താരം പ്രീതി സിന്റയുടേതാണ്. ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നത് കാണാനെത്തിയ താരത്തിലേക്കാണ് ആരാധകരുടെ കണ്ണുകളുടക്കിയത്. താരം അന്നും ഇന്നും ഒരുപോലെയാണെന്നും എന്നും ഒരേ പ്രായമാണെന്നുമൊക്കെയാണ് കമന്റുകൾ.

കൊൽക്കത്ത വീരന്മാരെ ചിയർ ചെയ്യാൻ കിംഗ് ഖാൻ എത്തി; ബോളിവുഡ് തിളക്കത്തിൽ ഐപിഎൽ
ഇത് കലക്കും; 'സുഡാനി ഫ്രം നൈജീരിയ'ക്കുശേഷം സൗബിനും സക്കറിയയും ഒന്നിക്കുന്നു ചിത്രം പ്രഖ്യാപിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com