ഒറിജിനൽ അല്ല പുനഃസൃഷ്ടിയാണ്; 'ആടുജീവിതം' ട്രെയ്‍ലറിന്റെ ഞെട്ടിക്കുന്ന റീക്രിയേഷൻ വീഡിയോ

ആടുജീവിതത്തിന്റെ മുഴുവൻ ടീമിനും ആദര സൂചകമായി തയാറാക്കിയ ട്രെയ്‍ലറിന് നിരവധി പേരാണ് പ്രതികരണങ്ങളറിയിക്കുന്നത്
ഒറിജിനൽ അല്ല പുനഃസൃഷ്ടിയാണ്; 'ആടുജീവിതം' ട്രെയ്‍ലറിന്റെ ഞെട്ടിക്കുന്ന റീക്രിയേഷൻ വീഡിയോ

ആടുജീവിതം റിലീസിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഒരു ട്രെയ്‍ലർ റീക്രിയേഷൻ വീഡിയോ ശ്രദ്ധേയമാവുകയാണ്. മേക്കിങ് കൊണ്ടും അഭിനയം കൊണ്ടും യഥാർത്ഥ മേക്കിങും ട്രെയ്‍ലറിനോട് സാമ്യം തോന്നുന്ന വീഡിയോ അത്ഭുതപ്പെടുത്തുന്നതാണ്. കാർബൺ മീഡിയ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ആടുജീവിതത്തിന്റെ മുഴുവൻ ടീമിനും ആദര സൂചകമായി തയാറാക്കിയ ട്രെയ്‍ലറിന് നിരവധി പേരാണ് പ്രതികരണങ്ങളറിയിക്കുന്നത്. ഷെബിൻ ഷരീഫ് എന്നയളാണ് നജീബിന്റെ വേഷം ചെയ്തിരിക്കുന്നത്. ട്രെയ്‌ലർ എഡിറ്റ് ചെയ്തിരിക്കുന്നത് ജയശങ്കറാണ്. ഈ മാസം 28-നാണ് ആടുജീവിതം റിലീസിനെത്തുന്നത്.

ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com