'ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്...', ഈ മാസിനെ വെല്ലാൻ മറ്റേത് സിനിമ; ഇഷ്ട സിനിമയെ കുറിച്ച് പൃഥ്വിരാജ്

'ഞാൻ ഇന്നും സ്ഫടികം കാണാറുണ്ട്'
'ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്...', ഈ മാസിനെ വെല്ലാൻ മറ്റേത് സിനിമ; ഇഷ്ട സിനിമയെ കുറിച്ച് പൃഥ്വിരാജ്

മാസ് സിനിമകളുടെ തമ്പുരാൻ എന്നാണ് പലപ്പോഴും മോഹൻലാലിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. പുതിയ സിനിമകൾ മാറ്റി നിർത്തിയാൽ മോഹൻലാൽ ഒരുകാലത്ത് നിറഞ്ഞാടിയ സിനിമകൾ എണ്ണിയാലൊടുങ്ങാത്തതാണ്. അത്തരത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട മാസ് സിനിമയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ. ഫിലിം കംപാനിയനിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

ചെറുപ്പാലം മുതൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട മലയാളത്തിലെ മാസ് സിനിമ ഏതാണ് എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി 'സ്ഫടികം' എന്നായിരുന്നു. നടൻ തുടർന്നു, 'ഇന്ത്യൻ സിനിമയിൽ 'സ്ഫടികം' പോലെ മറ്റൊരു മാസ് സിനിമയെ തിരഞ്ഞെടുക്കാൻ വളരെ പാടാണ്. ''ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്, ഇത് ചവിട്ടിപൊട്ടുക്കുന്നവന്റെ കാല് ഞാൻ വെട്ടും'', പോലുള്ള ഡയലോഗൊക്കെ വമ്പൻ മാസ് ആണ്,' പൃഥ്വി പറഞ്ഞു.

'ഞാൻ ഇന്നും സ്ഫടികം കാണാറുണ്ട്. അതുകൂടാതെ സിനിമ കൂടാതെ 'ദേവാസുരം' എനിക്കിഷ്ടപ്പെട്ട മറ്റൊരു സിനിമയാണ്. ആ സിനിമ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്, കൂടാതെ മമ്മൂട്ടിയുടെ 'ന്യൂ ഡെൽഹി'യിലെ പെർഫോമൻസും കഥാപാത്രവും എടുത്തു പറയേണ്ടതാണ്. ആ സിനിമ മുഴുവൻ സഞ്ചരിക്കുന്നത് ശരിയായി നടക്കാൻ പോലും കഴിയാത്ത മമ്മൂട്ടി കഥാപാത്രത്തിലൂടെയാണ്. അതിന് മമ്മൂക്കയെ പോലെ ഒരു അഭിനേതാവ് തന്നെ വേണം,' നടൻ വ്യക്തമാക്കി.

എനിക്ക് ഇഷ്ടപ്പെട്ട മാസ് സിനിമകളിൽ മലയാള സിനിമ മാത്രം പറയുന്നത് ഞാൻ വളർന്നത് മലയാളം സിനിമകൾ കണ്ടാണ്. പലരും എന്നോട് ചോദിച്ചിട്ടുണ്ട് സിനിമയിലേക്ക് വരാനുള്ള പ്രചോദനം ആരാണ്, അവർ പ്രതീക്ഷിക്കുന്നത് ക്ലിന്റ് ഈസ്റ്റ് വുഡിനെ പോലെയുള്ള ആളുകളുടെ പേര് പറയുമെന്നാണ്. തീർച്ചയായും അദ്ദേഹത്തേ പോലുള്ളവർ പ്രചോദനം തന്നെയാണ്, എന്നിരുന്നാലും ഫിലിം മേക്കിങ്ങിൽ എന്റെ പ്രചോദനം ഐ വി ശശിയും ഷാജി കൈലാസും ജോഷിയുമൊക്കെയാണ്, താരം കൂട്ടിച്ചേർത്തു.

'ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്...', ഈ മാസിനെ വെല്ലാൻ മറ്റേത് സിനിമ; ഇഷ്ട സിനിമയെ കുറിച്ച് പൃഥ്വിരാജ്
'ദളപതിയെ കാണാൻ ആരാധകർ കാത്തു നിന്നത് ഒരു രാത്രി മുഴുവൻ'; ഉറങ്ങാനാവശ്യപ്പെട്ട് താരം

Related Stories

No stories found.
logo
Reporter Live
www.reporterlive.com