ജപ്പാനിൽ ഭൂചലനത്തിൽ പെട്ട് എസ് എസ് രാജമൗലിയും കുടുംബവും; സുരിക്ഷിതരെന്ന് മകൻ എസ് എസ് കാർത്തികേയ

ഭൂകമ്പം ഉണ്ടാകുമ്പോൾ തങ്ങൾ 28-ാംനിലയിലായിരുന്നുവെന്നാണ് കാർത്തികേയ പോസ്റ്റിൽ പറഞ്ഞത്
ജപ്പാനിൽ ഭൂചലനത്തിൽ പെട്ട് എസ് എസ് രാജമൗലിയും കുടുംബവും; സുരിക്ഷിതരെന്ന് മകൻ എസ് എസ് കാർത്തികേയ

ആർ ആർ ആറിന്റെ പ്രദർശനത്തിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ സംവിധായകൻ എസ് എസ് രാജമൌലിക്കും കുടുംബവും നേരിട്ട ഭൂകമ്പമാണ് സാമൂഹിക മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ഇന്ന് രാവിലെ തന്റെ സ്മാർട്ട് വാച്ചിൽ ഭൂകമ്പ മുന്നറിയിപ്പ് വന്നിരുന്നുവെന്നും ഏതാനം നിമിഷങ്ങൾക്കകം ഭൂകമ്പം അനുഭവപ്പെട്ടു എന്നും രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു.

താരത്തിന്റെ പോസ്റ്റിന് പിന്നാലെ എല്ലാവരും സുരക്ഷിതരല്ലെന്നും വേഗം തിരികെ വരൂ എന്നും പ്രതികരണമറിയിച്ച് നിരവധി പേരെത്തിയിരുന്നു. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രതയുള്ള ഭൂചലനമാണ് ജപ്പാനിൽ രേഖപ്പെടുത്തിയത്. ഭൂകമ്പം ഉണ്ടാകുമ്പോൾ തങ്ങൾ 28-ാംനിലയിലായിരുന്നുവെന്നാണ് കാർത്തികേയ പോസ്റ്റിൽ പറഞ്ഞത്.

"ഭൂകമ്പത്തിൻ്റെ മുന്നറിയിപ്പ്: ശക്തമായ ഭൂകമ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്. ശാന്തമായിരിക്കുക, സുരക്ഷിതമായ ഒരിടത്ത് അഭയം തേടുക. (ജപ്പാൻ കാലാവസ്ഥാ ഏജൻസി)" - എന്നായിരുന്നു സ്മാർട്ട് വാച്ചിൽ വന്ന മുന്നറിയിപ്പ്. ഭൂകമ്പത്തിൽ താൻ പരിഭ്രാന്തനായെങ്കിലും തന്റെ ചുറ്റുമുള്ള ജപ്പാൻകാർക്ക് ഒരു കുലുക്കവുമില്ലെന്നായിരുന്നു താരം കുറിച്ചത്.

ജപ്പാനിൽ ഭൂചലനത്തിൽ പെട്ട് എസ് എസ് രാജമൗലിയും കുടുംബവും; സുരിക്ഷിതരെന്ന് മകൻ എസ് എസ് കാർത്തികേയ
'ഒരു കലാകാരന്മാരും ഇത്ര ധാർഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല'; ശ്രീകുമാരൻ തമ്പി

Related Stories

No stories found.
logo
Reporter Live
www.reporterlive.com