'എൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ';ആരാധകരോട് മലയാളത്തിൽ സംസാരിച്ച് വിജയ്

'നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്'
'എൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ';ആരാധകരോട് മലയാളത്തിൽ സംസാരിച്ച് വിജയ്

വിജയ് കേരളത്തിലെത്തിയത് മുതൽ സ്വന്തം ദളപതിയെ കാണാൻ തിക്കിത്തിരക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയർപോർട്ടിലെത്തിയ താരത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിത്. അതുകൊണ്ടു തന്നെ അവരെ കണ്ടില്ലെന്ന് വെക്കാനും താരത്തിന് സാധിക്കില്ല. ഇപ്പോഴിതാ മലയാളി ആരാധകരെ അഭിസംബോധന ചെയ്യുന്ന നടന്റെ ഒരു വീഡിയ സോഷ്യൽ മീഡിയയിൽ പ്രചാരം നേടുകയാണ്.

പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായായിരുന്നു വിജയ് ആരാധകരെ അഭിസംബോധന ചെയ്തത്. കേരളത്തിലെ ദളപതി ആരാധകരോട് മലയാളത്തിലാണ് വിജയ് സംസാരിച്ചത്. "ഏൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ..'' എന്ന് തുടങ്ങിയ വിജയ്ക്ക് ആർപ്പുവിളികളോടെ ആരാധകർ സ്നേഹം പ്രകടിപ്പിച്ചു.

വിജയ് തുടർന്നു, 'നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്. എല്ലാവർക്കും കോടാനു കോടി നൻട്രികൾ. തമിഴ്നാട്ടിലെ എന്റെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ... നിങ്ങൾ നൽകുന്ന സ്നോഹത്തിന് വീണ്ടും കോടി നന്ദി അറിയിക്കുന്നു. മലയാള മണ്ണിൽ വന്നതിൽ വളരെയധികം സന്തോഷം.'

തിങ്കളാഴ്ചയാണ് വിജയ് കേരളത്തിലെത്തിയത്. വെങ്കട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം എത്തിയത്. താരത്തിനെ കാണാനെത്തിയ അരാധകരെ പൊലീസ് സന്നാഹം ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. ഇതിനിടയിൽ കാറിൻറെ റൂഫ് വഴി ആരാധകരെ വിജയ് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. പതിനാല് വർഷം മുൻപ് 'കാവലൻ' എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു വിജയ് കേരളത്തില്‍ വന്നത്.

'എൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ';ആരാധകരോട് മലയാളത്തിൽ സംസാരിച്ച് വിജയ്
''പെരിയോനേ.. റഹ്‍മാനേ....''; നജീബിന്റെ ഉള്ള് തൊട്ടറിഞ്ഞ പാട്ട്, ആടുജീവിതത്തിലെ ​ഗാനം

Related Stories

No stories found.
logo
Reporter Live
www.reporterlive.com