ഇത് റേഞ്ച് വേറെയാ...; മഹേഷ് നാരായണൻ-മമ്മൂട്ടി ചിത്രത്തിൽ സുരേഷ് ഗോപിയും?

ഏപ്രിലില്‍ ആയിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക
ഇത് റേഞ്ച് വേറെയാ...; മഹേഷ് നാരായണൻ-മമ്മൂട്ടി ചിത്രത്തിൽ സുരേഷ് ഗോപിയും?

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഖ്യാപനമാണ് മമ്മൂട്ടിയും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രത്തിന്റേത്. വലിയ ബഡ്ജറ്റിൽ കഥ പറയുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പടെ വമ്പൻ താരനിര ഭാഗമാകുമെന്ന വാർത്തകളുണ്ട്. ആ താരനിരയിലേക്ക് സുരേഷ് ഗോപിയുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

സിനിമയിൽ ഒരു സുപ്രധാന വേഷത്തിലാകും സുരേഷ് ഗോപി എത്തുക എന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ ചിത്രത്തിൽ ഒരു സൂപ്പർതാരത്തിന്റെ കാമിയോയുണ്ടാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ന്യൂഡൽഹി, നായർസാബ്, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി മലയാളത്തിലെ നിരവധി ക്ലാസിക്കൽ സിനിമകളിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിന്റെ ദി കിംഗ് ആൻഡ് ദി കമ്മീഷണർ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ തിരക്കുകള്‍ക്ക് ശേഷം മമ്മൂട്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. ഏപ്രിലില്‍ ആയിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് എന്ന റിപ്പോർട്ടുകളുണ്ട്. യുഎസിലും യുകെയിലും ഡല്‍ഹിയിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക.

ഇത് റേഞ്ച് വേറെയാ...; മഹേഷ് നാരായണൻ-മമ്മൂട്ടി ചിത്രത്തിൽ സുരേഷ് ഗോപിയും?
'മുണ്ട് മടക്കിക്കുത്തി അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ ഇടിക്കുന്ന മോഹൻലാലല്ല';എമ്പുരാനെക്കുറിച്ച് പൃഥ്വി

ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി സംസ്ഥാന, ദേശീയ പുരസ്‌കാര ജേതാവായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും എന്നും സൂചനകളുണ്ട്. ടൈം ട്രാവൽ ഴോണറിൽ കഥ പറയുന്ന സിനിമയ്ക്കായി നടന്റെ സമ്മതം കിട്ടാൻ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു സംവിധായകൻ. ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.

Related Stories

No stories found.
logo
Reporter Live
www.reporterlive.com