തിരുവനന്തപുരത്ത് ആരാധകരുടെ അതിരുകടന്ന ആവേശം; വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
തിരുവനന്തപുരത്ത് ആരാധകരുടെ അതിരുകടന്ന ആവേശം; വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു

പുതിയ ചിത്രമായ ഗോട്ടിന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ പൊതിഞ്ഞത് ജനസാ​ഗരമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാർ. വിമാനത്താവളം മുതൽ താരത്തെ നിരവധി ആരാധകർ ആവേശത്തോടെ പിന്തുടർന്നിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലും​ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലുമാണ് ​ഗോട്ടിന്റെ ചിത്രീകരണം നടക്കുക. ഏറെ നാളുകൾക്ക് ശേഷമാണ് ഒരു വിജയ് ചിത്രം കേരളത്തിൽ ചിത്രീകരിക്കുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് ആദ്യമായാണ് കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ വരവിനുണ്ട്.

സയൻസ് ഫിക്ഷൻ എന്റർടെയ്ൻർ ജോണറിൽ കഥ പറയുന്ന സിനിമയാണ് ​ഗോട്ട്. വിവിധ രാജ്യങ്ങളിലായി നടന്നുവന്ന ​ഗോട്ടിന്റെ ലൊക്കേഷൻ ചിത്രങ്ങൾ മുമ്പ് പുറത്തുവിട്ടിരുന്നു. ഇതിന് മുമ്പ് മോസ്കോയിൽ വെച്ചായിരുന്നു ഷൂട്ട് നടന്നിരുന്നത്.

തിരുവനന്തപുരത്ത് ആരാധകരുടെ അതിരുകടന്ന ആവേശം; വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു
തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാൽ 'സാധാരണക്കാരനായ ടാക്സി ഡ്രൈവർ'; വരുന്നത് റിയലിസ്റ്റിക്ക് പടം

വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com