മോഹൻലാൽ കമന്റ് ചെയ്യാതെ ബിസ്‌ക്കറ്റ് കഴിക്കില്ല, മറുപടി നൽകി ലാലേട്ടൻ

ട്രെൻഡിനൊപ്പം കമന്റുമായി എത്തിയിരിക്കുകയാണ് മോഹൻ ലാലും
മോഹൻലാൽ കമന്റ് ചെയ്യാതെ ബിസ്‌ക്കറ്റ് കഴിക്കില്ല, മറുപടി നൽകി ലാലേട്ടൻ

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡിതാണ്. ആഹാരം കഴിക്കണമെങ്കിൽ, പരീക്ഷയ്ക്ക് പഠിക്കണമെങ്കിൽ, നാട്ടിലേക്ക് തിരിച്ചു വരണമെങ്കില്‍ എന്നിങ്ങനെ വേണ്ട എന്ത് ചെയ്യണമെങ്കിലും റീലിനടിയിൽ തങ്ങളുടെ ഇഷ്ട താരങ്ങൾ കമന്റ് ചെയ്യണം. റീൽ വൈറലാകുന്നതിന് പിന്നാലെ കമന്റ് ബോക്സിൽ താരങ്ങളുടെ കമന്റും എത്തും. ട്രെൻഡിനൊപ്പം കമന്റുമായി എത്തിയിരിക്കുകയാണ് മോഹൻ ലാലും.

ഈ വീഡിയോയിൽ മോഹൻലാൽ കമന്റ് ചെയ്യാതെ ബിസ്‌ക്കറ്റ് കഴിക്കില്ല എന്നായിരുന്നു ആരോമൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. മൂന്ന് ദിവസത്തിനു ശേഷം പോസ്റ്റിന് കമന്റ് എത്തി. 'കഴിക്ക് മോനെ... ഫ്രണ്ട്സിനും കൊടുക്കൂ' എന്നായിരുന്നു കമന്റ്. സോഷ്യൽ മീഡിയയിൽ സജീവമായ ആരോമൽ പാടി പോസ്റ്റ് ചെയുന്ന റീലുകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

മോഹൻലാൽ കമന്റ് ചെയ്യാതെ ബിസ്‌ക്കറ്റ് കഴിക്കില്ല, മറുപടി നൽകി ലാലേട്ടൻ
ജയപ്രദയ്ക്ക് ആശ്വാസം; ജീവനക്കാര്‍ക്കുള്ള ആനുകൂല്യം നിഷേധിച്ച കേസിൽ ശിക്ഷാവിധി തടഞ്ഞു സുപ്രീം കോടതി

ഇതിന് മുമ്പും സോഷ്യൽ മീഡിയയിൽ രസകരമായ ഇത്തരം റീലുകളും അതിനുള്ള മറുപടിയുമായി താരങ്ങളും എത്തിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താലേ പഠിക്കൂ’ എന്ന പോസ്റ്റിന്, ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു ടൊവിനോയുടെ മറുപടി.

ബേസിൽ ജോസഫ് കമന്റ് ചെയ്താൽ നാട്ടിലേക്കു വരാം എന്ന് വിദേശത്ത് ആറ് വർഷമായി ജോലി ചെയ്യുന്ന യുവാവിനുള്ള ബേസിലിന്റെ രസകരമായ മറുപടി ‘മകനേ മടങ്ങി വരൂ’ എന്നായിരുന്നു. മലയാളത്തിൽ മാത്രമല്ല ഇത് ട്രെന്‍ഡായത്. വിജയ് ദേവരകൊണ്ട വിഡിയോക്ക് കമന്‍റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കാം എന്ന പോസ്റ്റിന്, പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം എന്ന് വിജയ് ദേവരകൊണ്ടയും കമന്റ് ചെയ്തിരുന്നു‌.

Related Stories

No stories found.
logo
Reporter Live
www.reporterlive.com