ബിലാലിന്റെ വരവ് ഉടൻ ഉണ്ടാകും; 'ബിഗ് ബി' സീക്വൽ അപ്ഡേറ്റ്

17 വർഷങ്ങൾ തികയുമ്പോൾ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഉടൻ തന്നെ ബിലാൽ രണ്ടാം വരവ് നടത്തും എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്
ബിലാലിന്റെ വരവ് ഉടൻ ഉണ്ടാകും; 'ബിഗ് ബി' സീക്വൽ അപ്ഡേറ്റ്

പുതിയ കൊച്ചിയിലേക്കുള്ള ആ പഴയ ബിലാലിന്റെയും ഗ്യാങ്ങിന്റെയും വരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. 2024-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമില്ലെന്നു തന്നെ പറയാം. അമൽ നീരദ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ചിത്രം റിലീസ് ചെയ്ത് 17 വർഷങ്ങൾ തികയുമ്പോൾ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഉടൻ തന്നെ ബിലാൽ രണ്ടാം വരവ് നടത്തും എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

നിലവിൽ മറ്റ് പ്രൊജക്ടുകളെല്ലാം മമ്മൂട്ടി തീർത്തതിന് ശേഷം ബിലാലിന്റെ ചിത്രീകരണത്തിലേക്ക് ഉടൻ കടക്കും എന്നാണ് റിപ്പോർട്ട്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. 2023-ൽ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു ആദ്യമുണ്ടായ റിപ്പോർട്ട്. പിന്നീട് 2023 സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. 2007 ലാണ് ബിഗ് ബി റിലീസ് ചെയ്തത്. അന്ന് തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീടാണ് വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വൻ താരനിരയാണ് സിനിമയിലുള്ളത്. ഭീഷ്മ പർവത്തിന് ശേഷം അമൽനീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാകുമിത്.

ബിലാലിന്റെ വരവ് ഉടൻ ഉണ്ടാകും; 'ബിഗ് ബി' സീക്വൽ അപ്ഡേറ്റ്
ചിദംബരത്തിനൊപ്പമല്ല; ധനുഷിന്റെ അടുത്ത ചിത്രം 'അമരൻ' സംവിധായകനൊപ്പം?

Related Stories

No stories found.
logo
Reporter Live
www.reporterlive.com