'ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...'; ഗാന വസന്തം തീർത്ത ശ്രീകുമാരൻ തമ്പി ശതാഭി​ഷേക നിറവിൽ

പാട്ടെഴുതുമ്പോൾ കഥാപാത്രമായി തന്നെ മാറേണ്ടിവരുന്നുവെന്ന് ശ്രീകുമാരൻ തമ്പി പറയാറുണ്ട്.
'ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...'; ഗാന വസന്തം തീർത്ത  ശ്രീകുമാരൻ തമ്പി ശതാഭി​ഷേക നിറവിൽ

ഹൃദയ സരസിലെ പ്രണയപുഷ്പമായി, മലയാളിക്ക് ഗാന വസന്തം തീർത്ത കലാകാരൻ ശ്രീകുമാരൻ തമ്പി ശതാഭിഷിക്തനാകുന്നു. മലയാള ഭാഷയുടെ മാദക ഭംഗി തരിമ്പും ചോരാതെ, കാറ്റിലും കസ്തൂരി മണക്കുന്ന ഒരു പിടി ഗാനങ്ങൾ. കഥ,തിരക്കഥ, സംഭാഷണം, നിർമാണം , സംവിധാനം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച പ്രതിഭയുടെ സർഗ ജീവിതം മലയാളിക്ക് അനുഗ്രഹവും അഭിമാനവുമാണ്.

പുന്നൂർ പത്മനാഭൻ തമ്പി എന്ന ശ്രീകുമാരൻ തമ്പി. പതിനൊന്നാം വയസിൽ തുടങ്ങിയതാണ് കവിതയെഴുത്ത്. കർമപഥം സിവിൽ എൻജിനീയറിങ്ങായിരുന്നുവെങ്കിലും പാട്ടായിരുന്നു അദ്ദേഹത്തിന്റെ മനസിൽ നിറഞ്ഞു നിന്നത്. സ്നേഹവും പ്രണയവും കാമവും വാത്സല്യവും ഭക്തിയും യുക്തിയും വിരഹവുമെല്ലാം കാവ്യഭംഗിയില്‍ നിറഞ്ഞ അദ്ദേഹത്തിന്റെ വരികൾ മലയാളി ഏറെയിഷ്ടത്തോടെ ഏറ്റുപാടി. ജി ദേവരാജൻ, ദക്ഷിണാമൂർത്തി, എം കെ അർജുനൻ കൂട്ടുകെട്ടിൽ തമ്പിയുടെ ഹിറ്റുകൾ ഒന്നൊന്നായി പിറന്നുവീണു. പാട്ടെഴുതുമ്പോൾ കഥാപാത്രമായി തന്നെ മാറേണ്ടിവരുന്നുവെന്ന് ശ്രീകുമാരൻ തമ്പി പറയാറുണ്ട്.

മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ പി​​റ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച പ്ര​​ണ​​യ​​ഗാ​​ന​​മാ​​യി 'ചെ​​മ്പ​​ക​​ത്തൈ​​ക'ളെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​വ​​രു​​ണ്ട്. സി​​നി​​മ​​ക്ക് വേ​​ണ്ടി ത​​മ്പി ര​​ചി​​ച്ച ആ​​ദ്യ​​ഗാ​​നം ‘‘താ​​മ​​ര​​ത്തോ​​ണി​​യി​​ൽ താ​​ലോ​​ല​​മാ​​ടി’’ (കാ​​ട്ടു​​മ​​ല്ലി​​ക) എന്നതായിരുന്നു. പിന്നീട് എത്രയോ മനോഹര ഗാനങ്ങൾ.... ചെ​​മ്പ​​ക​​ത്തൈ​​ക​​ൾ പൂ​​ത്ത (കാ​​ത്തി​​രു​​ന്ന നി​​മി​​ഷം), താ​​മ​​ര​​പ്പൂ നാ​​ണി​​ച്ചു (ടാ​​ക്സി കാ​​ർ), ഇ​​ല​​ഞ്ഞി​​പ്പൂ​​മ​​ണ​​മൊ​​ഴു​​കി വ​​രും (അ​യ​ൽ​ക്കാ​രി), ന​​ന്ത്യാ​​ർ​​വ​​ട്ട പൂ ​​ചി​​രി​​ച്ചു (പൂ​​ന്തേ​​ന​​രു​​വി), മ​​ല്ലി​​ക​​പ്പൂ​​വി​​ൻ മ​​ധു​​ര​​ഗ​​ന്ധം (ഹ​​ണി​​മൂ​​ൺ) , ഇ​​ല​​വം​​ഗ​​പ്പൂ​​വു​​ക​​ൾ (ഭ​​ക്ത​​ഹ​​നു​​മാ​​ൻ), കാ​​ട്ടു​​ചെ​​മ്പ​​കം പൂ​​ത്തു​​ല​​യു​​മ്പോ​​ൾ, പ​​നി​​നീ​​ർ കാ​​റ്റി​​ൻ (വെ​​ളു​​ത്ത ക​​ത്രീ​​ന), കാ​​ശി​​ത്തെ​​റ്റി പൂ​​വി​​നൊ​​രു ക​​ല്യാ​​ണാ​​ലോ​​ച​​ന (ര​​ക്ത​​പു​​ഷ്പം), ചെ​​മ്പ​​ക​​മ​​ല്ല നീ ​​ഓ​​മ​​ലേ (ക​​തി​​ർ​​മ​​ണ്ഡ​​പം), ചെ​​മ്പ​​ര​​ത്തി​​ക്കാ​​ട് പൂ​​ക്കും (അ​​മൃ​​ത​​വാ​​ഹി​​നി), പ​​നി​​നീ​​ർ പൂ​​വി​​ന്റെ പ​​ട്ടു​​താ​​ളി​​ൽ (അ​​ഞ്ജ​​ലി), ജാ​​തി​​മ​​ല്ലി പൂ​​മ​​ഴ​​യി​​ൽ, ക​​ണി​​ക്കൊ​​ന്ന​​യ​​ല്ല ഞാ​​ൻ ക​​ണി​​കാ​​ണു​​ന്ന​​തെ​​ൻ (ല​​ക്ഷ്മി), താ​​മ​​ര​​മ​​ല​​രി​​ൻ ത​​ങ്ക​​ദ​​ള​​ത്തി​​ൽ (ആ​​രാ​​ധി​​ക), താ​​ഴ​​മ്പൂ മു​​ല്ല​​പ്പൂ താ​​മ​​ര​​പ്പൂ (അ​​ജ്ഞാ​​ത​​വാ​​സം), നീ​​ലാം​​ബു​​ജ​​ങ്ങ​​ൾ വി​​ട​​ർ​​ന്നു, ക​​സ്തൂ​​രി മ​​ല്ലി​​ക പു​​ട​​വ ചു​​റ്റി (സ​​ത്യ​​വാ​​ൻ സാ​​വി​​ത്രി), പ​​വി​​ഴ​​മ​​ല്ലി പൂ​​വി​​നി​​പ്പോ​​ൾ പി​​ണ​​ക്കം (അ​​ജ​​യ​​നും വി​​ജ​​യ​​നും), പാ​​തി​​വി​​ട​​ർ​​ന്നൊ​​രു പാ​​രി​​ജാ​​തം (അ​​നാ​​ഥ ശി​​ൽ​​പ്പ​​ങ്ങ​​ൾ), രാ​​ജ​​മ​​ല്ലി​​ക​​ൾ പൂ​​മ​​ഴ തു​​ട​​ങ്ങി (പ​​ഞ്ച​​ത​​ന്ത്രം), സൂ​​ര്യ​​കാ​​ന്തി പൂ ​​ചി​​രി​​ച്ചു (ലൈ​​റ്റ് ഹൗ​​സ്), ഓ​​മ​​ന താ​​മ​​ര പൂ​​ത്ത​​താ​​ണോ (യോ​​ഗ​​മു​​ള്ള​​വ​​ൾ).....

ഏകദേശം മൂവായിരത്തിലധികം മലയാള ചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചിച്ചു. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 'കവിത എനിക്കു വേണ്ടിയും പാട്ട് മറ്റുള്ളവര്‍ക്കു വേണ്ടിയുമാണ് ഞാനെഴുതുന്നതെ'ന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. പാട്ടിൻറെ സ്വർണഗോപുരമായി , മലർമേഘത്തേരായി നിലകൊള്ളുന്ന മലയാളത്തിൻറെ ശ്രീത്വത്തിന് റിപ്പോട്ടറിൻറെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com