'വരുന്നത് ആട് 3' എന്ന് സോഷ്യൽ മീഡിയ; ഏഴ് മണിക്ക് വാഗ്ദാനം നിറവേറ്റുമെന്ന് മിഥുൻ മാനുവൽ തോമസ്

'മാർച്ച് 16 മൂന്ന് മണിക്ക് ഇലക്ഷൻ പ്രഖ്യാപനം, ഏഴ് മണിക്ക് നിങ്ങൾ കാത്തിരുന്ന പ്രഖ്യാപനം'
'വരുന്നത് ആട് 3' എന്ന് സോഷ്യൽ മീഡിയ; ഏഴ് മണിക്ക് വാഗ്ദാനം നിറവേറ്റുമെന്ന് മിഥുൻ മാനുവൽ തോമസ്

ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. മിഥുന്റെ കരിയറിലെ ഏറ്റവും ഫാൻസുള്ള സിനിമകളാണ് ആട്, ആട് 2 എന്നിവ. ഇതിന്റെ മൂന്നാം ഭാഗമായി ആട് 3 എന്ന സിനിമയുടെ അപ്ഡേറ്റിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ പുത്തൻ അപ്ഡേറ്റ് ഇന്ന് വൈകുന്നേരം റിലീസ് ചെയ്യുമെന്ന തരത്തിലുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്.

'ഇന്ന് വൈകീട്ട് ഏഴ് മണിക്ക് വാഗ്ദാനം നിറവേറ്റും' എന്ന് മിഥുൻ മാനുവൽ തോമസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുറിച്ചിരുന്നു. മിഥുന്റെ ആട് 3 യുടെ അപ്ഡേറ്റിനെക്കുറിച്ചാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്. ഷാജി പാപ്പനും പിള്ളേരും ഒരു മൂന്നാം വരവ് നടത്തുമോ എന്നതിന്റെ ആകാംക്ഷ പലരും മിഥുന്റെ പോസ്റ്റിന് താഴെ കമന്റുകളായി പങ്കുവെക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം ആട് ഫ്രാഞ്ചൈസിയുടെ നിർമ്മതാവ് വിജയ് ബാബുവും ഇതിന് സമാനമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 'മാർച്ച് 16 മൂന്ന് മണിക്ക് ഇലക്ഷൻ പ്രഖ്യാപനം, ഏഴ് മണിക്ക് നിങ്ങൾ കാത്തിരുന്ന പ്രഖ്യാപനം' എന്നായിരുന്നു വിജയ് ബാബുവിന്റെ പോസ്റ്റ്. ഈ രണ്ടു പോസ്റ്റുകളും ചേർത്താണ് ആരാധകർ, ആട് 3 അപ്ഡേറ്റ് ഇന്നുണ്ടാകുമെന്ന നിഗമനത്തിലെത്തുന്നത്.

സിനിമയുടെ അപ്ഡേറ്റ് മാർച്ച് 16 നുണ്ടാകുമെന്ന റിപ്പോർട്ടുകളും നേരത്തെ വന്നിരുന്നു. മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആട് 3'. ഏറ്റവും ത്രസിപ്പിക്കുന്ന ഘടകം ചിത്രം 3ഡിയിൽ എത്തുമെന്നാണ് നിർമാതാവ് വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവൽ പറഞ്ഞിരുന്നത്. എന്തായാലും ഇപ്പോൾ പുതിയ അപ്ഡേറ്റിനായി പ്രേക്ഷകർ കട്ട വൈറ്റിംഗിലാണ്.

'വരുന്നത് ആട് 3' എന്ന് സോഷ്യൽ മീഡിയ; ഏഴ് മണിക്ക് വാഗ്ദാനം നിറവേറ്റുമെന്ന് മിഥുൻ മാനുവൽ തോമസ്
'ഞൊടിയിട തെറ്റിയാൽ പാളിപോകുന്ന സീൻ, മമ്മൂക്കയ്ക്ക് നാഷണൽ അവാർഡ് ഉറപ്പാ'; സോഷ്യൽ മീഡിയയിൽ ഭ്രമയുഗാ...

ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ നിരവധി ട്രോളുകളാണ് ഇപ്പോഴും പ്രചരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന് ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com