അനുഷ്ക ആദ്യമെത്തി, പിന്നാലെ പ്രഭുദേവയും; വമ്പൻതാരനിരയിൽ 'കത്തനാർ' ഒരുങ്ങുന്നു

അനുഷ്ക ആദ്യമെത്തി, പിന്നാലെ പ്രഭുദേവയും; വമ്പൻതാരനിരയിൽ 'കത്തനാർ' ഒരുങ്ങുന്നു

'ഒരു മലയാള സിനിമക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്'

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കത്തനാരിൽ അഭിനയിക്കാനായി നടനും കൊറിയോ​ഗ്രാഫറുമായ പ്രഭുദേവ എത്തി. ​സെറ്റിലെത്തിയ താരത്തെ അണിയറ പ്രവർത്തകർ സ്വീകരിച്ചു. ഗോകുലം ​ഗോപാലനാണ് സിനിമയുടെ നിർമാതാവ്. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സൂപ്പർ നായിക അനുഷ്ക ഷെട്ടിയും ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു.

'ഒരു മലയാള സിനിമാക്കായി പ്രഭുദേവ എത്തുന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണ്. ഒട്ടനവധി സിനിമകളുടെ ഭാ​ഗമായ അദ്ദേഹം നമ്മുടെ ഈ സിനിമയിൽ അഭിനയിക്കുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും ആവേശവുമാണ്. 2011ൽ റിലീസ് ചെയ്ത 'ഉറുമി'ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കത്തനാരാണ്. അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയൊരു ഭാ​ഗ്യമായ് ഞങ്ങൾ കരുതുന്നു. കത്തനാരിലൂടെ പ്രേക്ഷകർക്കായ് ഒരു ദൃശ്യവിരുന്നൊരുക്കാനുളള ശ്രമത്തിലാണ് ഞങ്ങളിപ്പോൾ. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്'.‌ ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞു.

അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് 'കത്തനാർ'. വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലിംപ്സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. മുപ്പത്തിൽ അധികം ഭാഷകളിലായ് റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡം ചിത്രമാണിത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ രചന ആർ രാമാനന്ദാണ്. ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ നിർവഹിക്കുന്നു.

അനുഷ്ക ആദ്യമെത്തി, പിന്നാലെ പ്രഭുദേവയും; വമ്പൻതാരനിരയിൽ 'കത്തനാർ' ഒരുങ്ങുന്നു
'സിഎഎ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ശബ്ദം ആർക്കെങ്കിലും കേൾക്കാൻ കഴിഞ്ഞോ?'; പിണറായി വിജയൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com