അമിതാഭ് ബച്ചൻ ആശുപത്രിയില്‍ ആയിരുന്നില്ല, ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ആസ്വദിക്കുകയായിരുന്നു!

കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ബച്ചനെ പ്രവേശിപ്പിച്ചതായാണ് വാർത്തകൾ വന്നിരുന്നത്
അമിതാഭ് ബച്ചൻ ആശുപത്രിയില്‍ ആയിരുന്നില്ല, ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ആസ്വദിക്കുകയായിരുന്നു!

മുംബൈ: അമിതാഭ് ബച്ചൻ ആശുപത്രിയില്‍ എന്ന വാർത്ത വ്യാപകമായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ബച്ചൻ ഇന്നലെ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ഫൈനൽ മത്സരം കാണാൻ എത്തിയതായും പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ബച്ചൻ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.

ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ഫൈനൽ മത്സരം കാണാൻ താനെയിലെ ദാദോജി കൊണ്ടദേവ് സ്റ്റേഡിയത്തിൽ മകൻ അഭിഷേക് ബച്ചനൊപ്പമാണ് നടൻ എത്തിയത്. ടൈഗേഴ്‌സ് ഓഫ് കൊൽക്കത്ത vs മാജ്ഹി മുംബൈ തമ്മിലുള്ള പോരാട്ടം സച്ചിൻ ടെണ്ടുൽക്കർക്ക് ഒപ്പമാണ് അമിതാഭ് ബച്ചൻ ആസ്വദിച്ചത്. അതേസമയം മാച്ച് കഴിഞ്ഞു അമിതാഭ് ബച്ചനോട് തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ തിരക്കിയപ്പോൾ പ്രചരിക്കുന്ന വാർത്ത വ്യാജ്യമാണെന്ന് അദ്ദേഹം പറഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

അമിതാഭ് ബച്ചൻ ആശുപത്രിയില്‍ ആയിരുന്നില്ല, ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ആസ്വദിക്കുകയായിരുന്നു!
'നാടാകെ നാടകം'; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പുതിയ പാട്ട്; ട്രെൻഡിങ്

കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ ബച്ചനെ പ്രവേശിപ്പിച്ചതായാണ് വാർത്തകൾ വന്നിരുന്നത്. നടനെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ നടന്‍ ആശുപത്രിയില്‍ അഡ്മിറ്റായി എന്നത് സംബന്ധിച്ച് നടന്‍റെ കുടുംബമോ ആശുപത്രി അധികൃതരോ പ്രതികരിച്ചിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com