പാപ്പൻ സിൻഡിക്കേറ്റ് വരാർ...!; ആരാധകരെ കട്ട വെയിറ്റിങ്ങിലാക്കി 'ആട് 3' പ്രഖ്യാപനം

പാപ്പൻ സിൻഡിക്കേറ്റ് വരാർ എന്ന് പറഞ്ഞാണ് മിഥുൻ മാനുവൽ തോമസ് ചിത്രത്തിന്റെ വരവറിയിച്ചത്
പാപ്പൻ സിൻഡിക്കേറ്റ് വരാർ...!; ആരാധകരെ കട്ട വെയിറ്റിങ്ങിലാക്കി 'ആട് 3' പ്രഖ്യാപനം

കൊച്ചി: ആരാധകർ ഏറെ നാളായി കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ആട് ടീം. മിഥുൻ മാനുവലും കൂട്ടരും ആട് 3-യുമായി എത്തുന്നു. ആട്, ആട് 2 സിനിമകളുടെ മൂന്നാം ഭാഗമാണ് എത്തുന്നത്. സിനിമയുടെ കഥ പൂർത്തിയായെന്നും ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നുവെന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പാപ്പൻ സിൻഡിക്കേറ്റ് വരാർ എന്ന് പറഞ്ഞാണ് മിഥുൻ മാനുവൽ തോമസ് ചിത്രത്തിന്റെ വരവറിയിച്ചത്. സിനിമ ഉടനെത്തുമെന്നാണ് പ്രഖ്യാപനം.

ഷാജി പാപ്പനും, ഡ്യൂഡൂം, അറക്കൽ അബുവും, സാത്താൻ ക്സേവിയറും, സർബത്ത് ഷമീറും, ക്യാപ്റ്റൻ ക്ലീറ്റസും, ശശി ആശാനും മറ്റ് എല്ലാ പ്രിയപ്പെട്ട കഥാപാത്രങ്ങളും തിരിച്ച് വരുന്നുവെന്ന് നിർമ്മാതാവ് വിജയ് ബാബുവും സോഷ്യൽ മീഡിയയിൽ കുറിച്ചു. പാപ്പനും പിള്ളേരും വരുവാ കേട്ടോ...ഇനി അങ്ങോട്ട് "ആടുകാലം" എന്നാണ് പോസ്റ്റർ പങ്കിട്ട് ജയസൂര്യ കുറിച്ചത്.

'ഇന്ന് വൈകീട്ട് ഏഴ് മണിക്ക് വാഗ്ദാനം നിറവേറ്റും' എന്ന് മിഥുൻ മാനുവൽ തോമസ് നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുറിച്ചിരുന്നു. മിഥുന്റെ ആട് 3 യുടെ അപ്ഡേറ്റിനെക്കുറിച്ചാണ് പറയുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഷാജി പാപ്പനും പിള്ളേരും ഒരു മൂന്നാം വരവ് നടത്തുമോ എന്നതിന്റെ ആകാംക്ഷ പലരും മിഥുന്റെ പോസ്റ്റിന് താഴെ കമന്റുകളായി പങ്കും വെച്ചു.

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആട് 3'. ഏറ്റവും ത്രസിപ്പിക്കുന്ന ഘടകം ചിത്രം 3ഡിയിൽ എത്തുമെന്നാണ് നിർമാതാവ് വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവൽ പറഞ്ഞിരുന്നത്.

ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ നിരവധി ട്രോളുകളാണ് ഇപ്പോഴും പ്രചരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന് ഷാൻ റഹ്മാൻ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

പാപ്പൻ സിൻഡിക്കേറ്റ് വരാർ...!; ആരാധകരെ കട്ട വെയിറ്റിങ്ങിലാക്കി 'ആട് 3' പ്രഖ്യാപനം
വിഎഫ്എക്സ് അല്ല... ആളിവിടുണ്ട്; ഭ്രമയുഗത്തിലെ ചാത്തനെ കണ്ടെത്തി സോഷ്യൽ മീഡിയ

Related Stories

No stories found.
logo
Reporter Live
www.reporterlive.com