സമന്തയുടെ പോഡ്കാസ്റ്റിലെത്തിയ അതിഥി പറഞ്ഞത് വാസ്തവ വിരുദ്ധം; ച‍ർച്ചയാക്കി സോഷ്യൽ മീഡിയ

സാമന്തയുടെ പോഡ്കാസ്റ്റിന്‍റെ വീഡിയോ അടക്കം പങ്കുവെച്ച് 'ദ ലിവര്‍ ഡോക്ടര്‍' എന്നാണ് ഒരു എക്സ് ഉപയോക്താവ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്
സമന്തയുടെ പോഡ്കാസ്റ്റിലെത്തിയ അതിഥി പറഞ്ഞത് വാസ്തവ വിരുദ്ധം; ച‍ർച്ചയാക്കി സോഷ്യൽ മീഡിയ

മുംബൈ: ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം സമന്ത വാർത്തകളിൽ വീണ്ടും ഇടം നേടുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ പോഡ്കാസ്റ്റുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ പ്രതിഷേധങ്ങളെത്തുന്നത്. കരളിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സമന്തയുടെ പോഡ്കാസ്റ്റിൽ അതിഥി സംസാരിച്ചത്. എന്നാൽ അതിഥി ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത് എന്നാണ് പ്രതികരണങ്ങൾ.

സാമന്തയുടെ പോഡ്കാസ്റ്റിന്‍റെ വീഡിയോ അടക്കം പങ്കുവെച്ച് 'ദ ലിവര്‍ ഡോക്ടര്‍' എന്നാണ് ഒരു എക്സ് ഉപയോക്താവ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കരളിൻ്റെ ആരോ​ഗ്യത്തിന് ഏറ്റവും നല്ല ഔഷധമാണ് ഡാൻഡെലിയോൺ പോലുള്ള ചെടികൾ എന്നാണ് അതിഥി പറഞ്ഞത്. 'മിക്ക ആളുകളും ഉപയോ​ഗിക്കാത്ത സസ്യമാണ് ഡാൻഡെലിയോൺ. ഇത് ചിലപ്പോൾ സാലഡിനായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഏകദേശം 100 ഗ്രാം ഡാൻഡെലിയോൺ നിങ്ങളുടെ ദിവസേനയുള്ള പൊട്ടാസ്യത്തിൻ്റെ 10-15% നൽകുന്നുണ്ട്. ഇതിന് കലോറി തീരെയില്ല.'

'ഡാൻഡെലിയോൺ സപ്ലിമെൻ്റേഷൻ ഇപ്പോൾ ശുപാർശ ചെയ്യാനാവില്ല, കാരണം അത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. കീടനാശിനികൾ വളരാനുള്ള സാധ്യത കൂടുതലായതിനാൽ ഡാൻഡെലിയോൺ കഴിക്കുന്നത് ശുപാർശ ചെയ്യുന്നില്ല, പ്രത്യേകിച്ച് നഗരങ്ങളിലുള്‍പ്പടെ വളരുന്നവ', കുറിപ്പിൽ പറയുന്നു.

വെൽനസ് കോച്ച് എന്ന് പറഞ്ഞ് ഈ പരിപാടിയില്‍ പങ്കെടുത്തയാള്‍ ഒരു മെഡിക്കല്‍ പ്രാക്ടീഷ്യന്‍ അല്ലെന്നും ലിവര്‍‌ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംബന്ധിച്ച് ഇയാള്‍ക്ക് ഒരു ഐഡിയയും ഇല്ലെന്നും പ്രതികരണങ്ങളെത്തുന്നുണ്ട്. പോസ്റ്റ് വൈറലായതോടെ വിമർശനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത ഡോക്ടറെ മാത്രമല്ല സമന്തയെ കൂടി ബാധിച്ചിട്ടുണ്ട്.

സമന്തയുടെ പോഡ്കാസ്റ്റിലെത്തിയ അതിഥി പറഞ്ഞത് വാസ്തവ വിരുദ്ധം; ച‍ർച്ചയാക്കി സോഷ്യൽ മീഡിയ
'എന്തൊരാട്ടം!! സമീപ കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്ന്...'; 'ആട്ടം' വീണ്ടും ചർച്ചയാകുമ്പോൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com