'ഗോട്ടി'ൽ വിജയ്‌ക്കൊപ്പം തൃഷയും? ചിത്രീകരണം പൂർത്തിയായെന്ന് റിപ്പോർട്ടുകൾ

'ലിയോ'യ്ക്ക് ശേഷം തൃഷയും വിജയും വീണ്ടും ഒന്നിക്കുകയാണ് ദി ഗോട്ട് എന്ന ചിത്രത്തിലൂടെ
'ഗോട്ടി'ൽ വിജയ്‌ക്കൊപ്പം   തൃഷയും? ചിത്രീകരണം പൂർത്തിയായെന്ന് റിപ്പോർട്ടുകൾ

വെങ്കട് പ്രഭു സംവിധാനത്തിൽ ഒരുങ്ങുന്ന വിജയ് ചിത്രം 'ദി ഗോട്ടി'ൽ തൃഷ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. കാമിയോ വേഷത്തിലാണ് തൃഷ ചിത്രത്തിൽ എത്തുന്നത്. തൃഷയുടെ രംഗങ്ങൾ ഇതിനോടകം തന്നെ ചിത്രീകരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അജിത്ത് നായകനായ 'മങ്കാത്ത' ആയിരുന്നു തൃഷ വെങ്കട് പ്രഭു സംവിധാനത്തിൽ അഭിനയിച്ച അവസാന ചിത്രം. 13 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തൃഷ വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിൽ അഭിനയിക്കുന്നത്.

ദി ഗോട്ടിന്റെ ചിത്രീകരണം 50 ശതമാനം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിലും ഇസ്‍താംബുളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുണ്ടെന്നും ഏപ്രില്‍ അവസാനത്തോടെ മുഴുവൻ പൂർത്തിയാകുമെന്നാണ് അഭ്യൂഹങ്ങൾ. ഈ വര്‍ഷം രണ്ടാം പകുതിയോടെ എന്തായാലും ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നീരീക്ഷണം.

'ഗോട്ടി'ൽ വിജയ്‌ക്കൊപ്പം   തൃഷയും? ചിത്രീകരണം പൂർത്തിയായെന്ന് റിപ്പോർട്ടുകൾ
ആഗോളതലത്തിൽ ഒന്നാമൻ; 2018 മുങ്ങി,പിള്ളേരെ പോക്ക് ഇത് എങ്ങോട്ട്

വിഎഫ്എക്സ്, സിജിഐ ജോലികള്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ചാകും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുക. ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.

വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. മാനാടിന് ശേഷമുള്ള വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com