മലയാളം പറഞ്ഞ് സൂപ്പർ ഹിറ്റ്; ഹിന്ദിയും തെലുങ്കും പറഞ്ഞ് ബമ്പർ ഹിറ്റാകാൻ മഞ്ഞുമ്മൽ ബ്രോസ്

സുഭാഷിനെയും കുട്ടേട്ടനെയുമെല്ലാം ഹിന്ദിയും തെലുങ്കും പറയിപ്പിക്കാൻ വമ്പന്മാർ
മലയാളം പറഞ്ഞ് സൂപ്പർ ഹിറ്റ്; ഹിന്ദിയും തെലുങ്കും പറഞ്ഞ് ബമ്പർ ഹിറ്റാകാൻ മഞ്ഞുമ്മൽ ബ്രോസ്

ഭാഷയുടെ അതിർത്തികൾ ഭേദിച്ച് ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിന് അഭിമാനമായിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമെല്ലാം ഏറ്റവുമധികം പണം വാരുന്ന മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ് മാറിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സിനിമ മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കുള്ള സിനിമയുടെ മൊഴിമാറ്റാവകാശം വമ്പന്മാർ സ്വന്തമാക്കിയതായാണ് സൗത്ത് വുഡ് എക്സ് പ്ലാറ്റ്ഫോമിലൂടെ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ഹിന്ദി, തെലുങ്ക് ഡബ്ബിങ് പതിപ്പുകൾ ഈ മാസം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.

അതേസമയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന റെക്കോർഡ് ഇതിനകം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി കഴിഞ്ഞു. 2018 എന്ന സിനിമയുടെ കളക്ഷൻ മറികടന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റിലീസ് ചെയ്തു മൂന്നാം തിങ്കളാഴ്ച പിന്നിട്ടപ്പോൾ സിനിമയുടെ രാജ്യത്തെ കളക്ഷൻ 108.50 കോടിയാണ്.

കേരളത്തിൽ നിന്ന് മാത്രമല്ല, മറിച്ച് തമിഴ്‌നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ ഇതിനകം 41 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു കഴിഞ്ഞു. തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ തമിഴ്‌നാട്ടിൽ 50 കോടി ക്ലബ് തുറക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

മലയാളം പറഞ്ഞ് സൂപ്പർ ഹിറ്റ്; ഹിന്ദിയും തെലുങ്കും പറഞ്ഞ് ബമ്പർ ഹിറ്റാകാൻ മഞ്ഞുമ്മൽ ബ്രോസ്
മോഹൻലാലും മമ്മൂട്ടിയുമല്ല, മഞ്ഞുമ്മലെ 'പാൻ ഇന്ത്യൻ' പിള്ളേരാണ് ഒന്നാമത്; ആ റെക്കോർഡും ചിത്രം തൂക്കി

കർണാടകയിൽ നിന്ന് ചിത്രം ഇതിനകം ഒമ്പത് കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. കർണാടകയിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളം ചിത്രം എന്ന റെക്കോർഡും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com