'പൃഥ്വിരാജിന്റെ ദേഹത്ത് മോഹൻലാൽ കയറി'; 'ആടുജീവിതം' പ്രമോഷനിൽ വൈറലായി വീഡിയോ

തോള് ചരിച്ചുള്ള പൃഥിയുടെ നടത്തതിന് ആരാധകരുടെ കമന്റ് മുഴുവൻ മോഹൻലാലുമായുള്ള സാമ്യത്തെ കുറിച്ചാണ്
'പൃഥ്വിരാജിന്റെ ദേഹത്ത് മോഹൻലാൽ കയറി';  'ആടുജീവിതം'  പ്രമോഷനിൽ വൈറലായി വീഡിയോ

മോഹൻലാലുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് മല്ലിക സുകുമാരന്റെ കുടുംബം വാചാലരാകാറുണ്ട്. ആ ബന്ധത്തിന്റെ കെട്ടുറപ്പ് കൊണ്ട് തന്നെയാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ മോഹൻലാൽ നായകനായത്. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പണിപ്പുരയിലാണ് മോഹൻ ലാലും പൃഥ്വിരാജും ഇപ്പോൾ. എമ്പുരാനില്‍ പ്രധാനമായും ഖുറേഷി എബ്രാമിന്റെ കഥയാണ് പ്രമേയമാക്കുന്നത് എന്നതിനാല്‍ ഇന്ത്യക്ക് പുറമേ യുഎസ് അടക്കമുള്ള നിരവധി വിദേശ രാജ്യങ്ങളിലായാണ് ചിത്രീകരണം.

കഴിഞ്ഞ ദിവസം ആടുജീവിതം ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനെത്തിയ പൃഥ്വിരാജിന്റെ നടത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തോള് ചരിച്ചുള്ള പൃഥിയുടെ നടത്തതിന് ആരാധകരുടെ കമന്റ് മുഴുവൻ മോഹൻലാലുമായുള്ള സാമ്യത്തെ കുറിച്ചാണ്. ഇരുവരും എമ്പുരാന്റെ ചിത്രീകരണത്തിൽ ആയതിനാൽ മോഹൻലാൽ പൃഥിയുടെ ദേഹത്ത് കയറിയതാണെന്നും 'ചന്ദനം ചാരിയാൽ ചന്ദനം മണക്കും' എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.

'പൃഥ്വിരാജിന്റെ ദേഹത്ത് മോഹൻലാൽ കയറി';  'ആടുജീവിതം'  പ്രമോഷനിൽ വൈറലായി വീഡിയോ
വമ്പന്മാരില്ലാതെ മിനി കൂപ്പറിലെത്തിയ 'പ്രേമലു'; ചരിത്രം കുറിച്ച ഒരു മാസത്തെ കണക്കിങ്ങനെ

മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ആടുജീവിതം. ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്‌മാനാണ്. ബെന്യാമിന്റെ നോവലിന് ലഭിക്കാവുന്ന മികച്ച ദൃശ്യാവിഷ്ക്കാരം തന്നെയായിരിക്കും സിനിമ എന്നതിനൊപ്പം പൃഥ്വിരാജിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളും അടുത്തിടെ ഇറങ്ങിയ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ഈ മാസം 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com