'ആടുജീവിതത്തിന്റെ ഡോക്യുമെന്റേഷൻ അല്ല ഈ ചിത്രം, ബെന്യാമിൻ പറയാതെ പോയത് പറയനാണ് ശ്രമിച്ചത്'; ബ്ലെസി

'ആടുജീവിതത്തിന്റെ ഡോക്യുമെന്റേഷൻ അല്ല ഈ ചിത്രം, ബെന്യാമിൻ പറയാതെ പോയത് പറയനാണ് ശ്രമിച്ചത്'; ബ്ലെസി

'സിനിമയ്ക്ക് അതിന്റേതായ ഐഡന്റിറ്റിയുണ്ട്, എന്നാൽ പൂർണമായും ആ കഥയെ അടിസ്ഥാനമാക്കിയുള്ളതുമാണ്'

'ആടുജീവിതം' എന്ന ബെന്യാമിന്റെ നോവൽ അതേപടി ചെയ്തിരിക്കുകയല്ല സിനിമയിലെന്ന് സംവിധായകൻ ബ്ലെസി. ആടുജീവിതം പുസ്തകത്തിന്റെ ഡോക്യുമെന്റേഷൻ അല്ല. ബെന്യാമിൻ പറയാതെ പോയ കാര്യങ്ങളെ, അദ്ദേഹം കാണാതെ പോയ മരുഭൂമികളെ കുറിച്ച് പറയാനാണ് കൂടുതൽ ശ്രമിച്ചിരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. ആടുജീവിത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ആടുജീവിതം നോവൽ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ല. സാഹിത്യത്തിൽ നിന്ന് സിനിമയിലേക്ക് മാറുമ്പോൾ പല രംഗങ്ങളും എനിക്ക് കാണിക്കേണ്ടി വരുന്നില്ല. ബെന്യാമിൻ പറയാതെ പോയ കാര്യങ്ങളെ, അദ്ദേഹം കാണാതെ പോയ മരുഭൂമികളെ കുറിച്ച് പറയാനാണ് ഞാൻ കൂടുതൽ ശ്രമിച്ചിരിക്കുന്നത്. എങ്കിൽ മാത്രമെ അതൊരു അനുഭവമാവുകയുള്ളു. അല്ലെങ്കിൽ ഒരു പുസ്തകത്തിന്റെ ഡോക്യുമെന്റേഷൻ മാത്രമായി പോകും. അതല്ല ആടുജീവിതം സിനിമ. സംവിധായകൻ വ്യക്തമാക്കി.

ആടുജീവിതം നോവൽ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ല. സാഹിത്യത്തിൽ നിന്ന് സിനിമയിലേക്ക് മാറുമ്പോൾ പല രംഗങ്ങളും എനിക്ക് കാണിക്കേണ്ടി വരുന്നില്ല. ബെന്യാമിൻ പറയാതെ പോയ കാര്യങ്ങളെ, അദ്ദേഹം കാണാതെ പോയ മരുഭൂമികളെ കുറിച്ച് പറയാനാണ് ഞാൻ കൂടുതൽ ശ്രമിച്ചിരിക്കുന്നത്. എങ്കിൽ മാത്രമെ അതൊരു അനുഭവമാവുകയുള്ളു. അല്ലെങ്കിൽ ഒരു പുസ്തകത്തിന്റെ ഡോക്യുമെന്റേഷൻ മാത്രമായി പോകും. അതല്ല ആടുജീവിതം സിനിമ. സംവിധായകൻ

'ആടുജീവിതത്തിന്റെ ഡോക്യുമെന്റേഷൻ അല്ല ഈ ചിത്രം, ബെന്യാമിൻ പറയാതെ പോയത് പറയനാണ് ശ്രമിച്ചത്'; ബ്ലെസി
എക്സ്ട്രാ ഓർഡിനറി ഇന്ദ്രൻസ് @68

സിനിമയ്ക്ക് അതിന്റേതായ ഐഡന്റിറ്റിയുണ്ട്, എന്നാൽ പൂർണമായും ആ കഥയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകൾ സഹിച്ചു. സിനിമയിൽ നിന്ന് മുറിച്ചുമാറ്റിയ ഭാഗങ്ങൾ പിന്നീട് പുറത്തുവിടുന്നുണ്ട്. പൃഥ്വിരാജ് എന്ന നടൻ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് ആ ദൃശ്യങ്ങളിൽ നിന്ന് അറിയാനാകുമെന്നും ബ്ലസി കൂട്ടിച്ചേർത്തു.

ചിത്രത്തിലെ നായിക അമലപോൾ, റസൂൽ പൂക്കുട്ടി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 10 വർഷത്തോളമെടുത്ത് എഴുതിയും ഏഴ് വർഷത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങിനുമൊടുവിലാണ് ആടുജീവിതം മാർച്ച് 28 ന് പ്രേക്ഷകരിലേക്ക് എത്തുന്നത്. വിഷ്വൽ റൊമാൻസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.

നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com