ബ്ലെസിക്ക് കേരളത്തിലെ ആളുകൾ എത്രത്തോളം ബഹുമാനം നൽകുന്നുവെന്ന് അപ്പോഴാണ് മനസിലായത്: ആർ റഹ്മാൻ

ഞാൻ എനിക്കറിയാവുന്നവരോട് ബ്ലെസിയെക്കുറിച്ചും, ആ നോവലിനെക്കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞു
ബ്ലെസിക്ക് കേരളത്തിലെ ആളുകൾ എത്രത്തോളം ബഹുമാനം നൽകുന്നുവെന്ന് അപ്പോഴാണ് മനസിലായത്: ആർ റഹ്മാൻ

മലായള സിനിമയ്ക്ക് ഇന്റർനാഷണൽ ടച്ച് നൽകിക്കൊണ്ട് ബ്ലെസി ഒരുക്കുന്ന ചിത്രമാണ് 'ആടുജീവിതം'. ആഗോളതലത്തിൽ ചർച്ചയാകാൻ സാധ്യതയുള്ള ചിത്രമെന്ന് ട്രെയ്‍ലർ കണ്ട പ്രേക്ഷകരും പറയുന്നു. എ ആ‍ർ റഹ്മാനെന്ന അന്താരാഷ്ട്ര മൂല്യമുള്ള സം​ഗീത‍ജ്ഞനും സിനിമയുടെ ഭാ​ഗമാണ്. ബ്ലെസിയുടെ ഒരു സിനിമ പോലും കണ്ടിട്ടില്ലാത്ത താൻ ആടുജീവിത്തിന്റെ ഭാ​ഗമായതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ എ ആർ റഹ്മാൻ. ആടുജീവിതം സിനിമയുടെ പ്രസ് മീറ്റിലാണ് താരം സംസാരിച്ചത്.

'ഞാൻ ബ്ലെസിയുടെ ഒരു സിനിമകളും കണ്ടിട്ടില്ല. അ​ദ്ദേഹം എന്നെ ആദ്യം സമീപിച്ചപ്പോൾ എന്നോട് നോവലിനെപ്പറ്റിയാണ് സംസാരിച്ചത്. ആ ബുക്ക് എത്ര പ്രശസ്തമാണ് എന്നതിനെ കുറിച്ചും സംസാരിച്ചു. പിന്നീട് ഞാൻ എനിക്കറിയാവുന്നവരോട് ബ്ലെസിയെക്കുറിച്ചും, ആ നോവലിനെക്കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞു. അദ്ദേഹത്തെ കേരളത്തിലെ ആളുകൾ എത്രത്തോളം മതിക്കുന്നുണ്ടെന്ന് അപ്പോൾ എനിക്ക് മനസിലായി. അങ്ങനെ ഈ സിനിമ ചെയ്യാൻ ഞാൻ തീരുമാനിച്ചു'-റഹ്മാന്‍ പറയുന്നു.

ബ്ലെസിക്ക് കേരളത്തിലെ ആളുകൾ എത്രത്തോളം ബഹുമാനം നൽകുന്നുവെന്ന് അപ്പോഴാണ് മനസിലായത്: ആർ റഹ്മാൻ
സുഷിൻ ഫാൻസ് ഇവിടെ കമോൺ; സകലകലാ അഭ്യാസവുമായി 'ആവേശ'ത്തിലെ വെൽക്കം ടു മരണക്കിണർ..,'ഗലാട്ട' വീഡിയോ ഗാനം

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മാ‍ർച്ച് 28-ന് തിയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com