'ജയമോഹന്റെ വാക്കുകൾ സിനിമയ്ക്ക് പ്രമോഷൻ'; ഗണപതി

കേരളത്തിലേതിനേക്കാള്‍ സിനിമ വലിയ രീതിയില്‍ ഓടിയത് തമിഴ്നാട്ടിലാണ്. തമിഴ് മക്കള്‍ ഈ സിനിമയെ അത്രയും സ്നേഹിക്കുന്നുണ്ട്.
'ജയമോഹന്റെ വാക്കുകൾ സിനിമയ്ക്ക് പ്രമോഷൻ'; ഗണപതി

മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്കെതിരെ തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ നടത്തിയ അധിക്ഷേപം ചർച്ചയാകുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും കടുത്ത ഭാഷയിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഇപ്പോഴിതാ ജയമോഹന്റെ പരാമർശത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും കാസ്റ്റിംഗ് ഡയറക്ടറുമായ ഗണപതി. തമിഴ് യുട്യൂബ് ചാനലായ സിനിഉലഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗണപതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'മഞ്ഞുമ്മല്‍ ബോയ്സ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ല. ജയമോഹൻ ഒരു വലിയ എഴുത്തുകാരനാണ്. കേരളത്തിന്‍റെ സംസ്കാരം അദ്ദേഹത്തിന് എത്രത്തോളം അറിയുമെന്ന് എനിക്ക് അറിയില്ല. മലയാളി ചെറുപ്പക്കാര്‍ അങ്ങനെയാണെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ നാടുകളിലും മദ്യപിക്കുന്നവരുണ്ടെന്ന് എനിക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. ഞാനും കുടിക്കുന്ന ഒരാളാണ്. ചിദംബരവും അതെ. ജയമോഹൻ മദ്യം കഴിക്കുന്ന ആളാണോ അല്ലയോ എന്നറിയില്ല. എന്ത് കുടിച്ചാലും ജീവിതത്തില്‍ ഒരു സാഹചര്യം വന്നാല്‍ ആരാണ്, എന്താണ് മുന്നിലുള്ളതെന്ന് ബോധ്യമുണ്ടാവണം എന്നതാണ് പ്രധാനം.

ചിത്രം റിയല്‍ ലൈഫ് സ്റ്റോറിയാണ്. അവര്‍ കുടിക്കുന്നത് ഞങ്ങള്‍ പ്രൊമോട്ട് ചെയ്തിട്ടില്ല. വേണമെങ്കില്‍ അത് ഞങ്ങള്‍ക്ക് കാണിക്കാതെ ഇരിക്കാമായിരുന്നു. പക്ഷേ അവിടെ ശരിക്കും നടന്നത് എന്താണോ അതിനോട് നീതി പുലര്‍ത്തണമായിരുന്നു. ആ സുഹൃത്തുക്കള്‍ക്കിടയില്‍ നടന്നത് കാണിക്കുകയാണ് ചെയ്തത്. ജയമോഹന്റെ വാക്കുകൾ സിനിമയ്ക്ക് പ്രൊമോഷന്‍ ആവുമെന്നാണ് ഞാന്‍ പറഞ്ഞത്. അഭിപ്രായങ്ങള്‍ വരട്ടെ. കേരളത്തിലേതിനേക്കാള്‍ സിനിമ വലിയ രീതിയില്‍ ഓടിയത് തമിഴ്നാട്ടിലാണ്. തമിഴ് മക്കള്‍ ഈ സിനിമയെ അത്രയും സ്നേഹിക്കുന്നുണ്ട്' എന്നാണ് ഗണപതി പറഞ്ഞത്. സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒരാളും ഒപ്പം കാസ്റ്റിംഗ് ഡയറക്ടറും കൂടിയാണ് ഗണപതി. സംവിധായകന്‍ ചിദംബരത്തിന്‍റെ സഹോദരനുമാണ് ഗണപതി.

'ജയമോഹന്റെ വാക്കുകൾ സിനിമയ്ക്ക് പ്രമോഷൻ'; ഗണപതി
ഷാരൂഖ് ഖാന്റെ കാലിൽ വീണ് അറ്റ്‌ലി; വാരി പുണർന്ന് കിംഗ് ഖാൻ

ബ്ലോഗിലൂടെയായിരുന്നു ജയമോഹൻ മലയാളികൾക്കെതിരെ അധിക്ഷേപം നടത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെയാണ് ജയമോഹന്റെ ബ്ലോഗ്. 'പൊറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ബ്ലോഗിൽ പറഞ്ഞിരുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് എന്നെ അലോസരപ്പെടുത്തിയ ഒരു സിനിമയാണ്. അതിന് കാരണം അത് കെട്ടുകഥയല്ല എന്നത് തന്നെയാണ്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. മദ്യപിക്കാനും ഛര്‍ദ്ദിക്കാനും സ്ഥലങ്ങളിൽ അതിക്രമിച്ച് കയറാനും വീഴാനുമല്ലാത മറ്റൊന്നും മലയാളികൾക്ക് അറിയില്ല. ഊട്ടി, കൊടൈക്കനാല്‍, കുറ്റാലം ഭാഗങ്ങളില്‍ മദ്യപാനികള്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടിട്ടുണ്ട്. അവരൊക്കെ അത് അഭിമാനത്തോടെയാണ് സിനിമയില്‍ കാണിക്കുന്നതെന്നും ജയമോഹൻ ബ്ലോഗിലൂടെ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com