OSCAR 2024: ഓസ്കർ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം, 'ടു കിൽ എ ടെെ​ഗർ' നെറ്റ്ഫ്ലിക്സിൽ

ഇന്ത്യയിൽ നിന്ന് ഓസ്കർ നോമിനേഷൻ ലഭിച്ച ഒരേ ഒരു ഡോക്യുമെന്ററി ആണ് നിഷ പഹുജയുടെ 'ടു കിൽ എ ടെെ​ഗർ'
OSCAR 2024:  ഓസ്കർ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം, 'ടു കിൽ എ ടെെ​ഗർ' നെറ്റ്ഫ്ലിക്സിൽ

മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കാർ നാമനിർദേശം ലഭിച്ച ഡോക്യുമെന്ററി 'ടു കിൽ എ ടെെ​ഗർ' നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചു. ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിനെ ആസ്പദമാക്കി ഇന്ത്യൻ-കനേഡിയൻ ചലച്ചിത്ര നിർമ്മാതാവ് നിഷ പഹുജ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് 'ടു കിൽ എ ടെെ​ഗർ'. ഇന്ത്യയിൽ നിന്ന് ഓസ്കർ നോമിനേഷൻ ലഭിച്ച ഒരേ ഒരു ഡോക്യുമെന്ററി ആണിത്.

ഡോക്യുമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാൾ നടി പ്രിയങ്ക ചോപ്രയാണ്. നടിക്ക് പുറമെ നടൻ ദേവ് പട്ടേലും മിൻഡി കാലിംഗും ഡോക്യുമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സാണ്. ലൈംഗികാതിക്രമത്തെ അതിജീവിച്ച മകളുടെ നീതിക്കുവേണ്ടി പോരാടുന്ന അച്ഛന്റെ കഥയാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

OSCAR 2024:  ഓസ്കർ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം, 'ടു കിൽ എ ടെെ​ഗർ' നെറ്റ്ഫ്ലിക്സിൽ
നേര്, ഓസ്‌ലർ: വിജയത്തുടര്‍ച്ചയുമായി മറ്റൊരു 'പ്രൊഫഷണല്‍' ഹിറ്റ്, 'ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം'

2022-ൽ ആദ്യമായി ഈ ഡോക്യുമെന്ററി കണ്ടപ്പോൾ താൻ തകർന്നു പോയി എന്ന് പ്രിയങ്ക പറയുന്നു. 'തന്റെ മകളോടുള്ള ഒരു അച്ഛന്റെ അതിരുകളില്ലാത്ത സ്നേഹത്തിൻ്റെയും ആർക്ക് മുന്നിലും തോറ്റു കൊടുക്കാത്ത നിശ്ചയദാർഢ്യത്തിൻ്റെയും തെളിവാണ് ഈ ഡോക്യുമെന്ററി. ഞാൻ ജാർഖണ്ഡിൽ ജനിച്ചയാളാണ്. എന്നും എന്റെ ചാമ്പ്യനായിരുന്ന ഒരു അച്ഛന്റെ മകൾ എന്ന നിലയിൽ ഞാൻ ഈ ഡോക്യുമെന്ററി കണ്ടപ്പോൾ തകർന്നു പോയെന്നും' നടി പറഞ്ഞിരുന്നു.

പാം സ്പ്രിംഗ്‌സ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെൻ്ററി, ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ആംപ്ലിഫൈ വോയ്‌സ് അവാർഡ്, കനേഡിയൻ സ്ക്രീൻ അവാർഡ്സിലെ മികച്ച ഫീച്ചർ ഡോക്യുമെന്ററി തുടങ്ങി നിരവധി അവാർഡുകൾ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com