'നൻപൻ താനേ'; അജിത്തിന്റെ ആരോഗ്യ വിവരങ്ങൾ വിളിച്ച് അന്വേഷിച്ച് വിജയ്

വിജയ് ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കിയതായാണ് റിപ്പോർട്ട്
'നൻപൻ താനേ'; അജിത്തിന്റെ ആരോഗ്യ വിവരങ്ങൾ വിളിച്ച് അന്വേഷിച്ച് വിജയ്

തമിഴ് താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആരധകരിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ആരാധകർക്ക് ആശ്വാസം നൽകികൊണ്ട് താരം ഇന്നലെ ആശുപത്രി വിട്ടു. ഇപ്പോഴിതാ അജിത്തിനെ നടൻ വിജയ് വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

അജിത് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ വിജയ് ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കിയതായാണ് ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ റിപ്പോർട്ടിനെ സംബന്ധിച്ച് ഇരുതാരങ്ങളുടെയും അടുത്ത വൃത്തങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

കഴിഞ്ഞ ദിവസമായിരുന്നു അജിത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയത്. ചെവിയ്ക്ക് താഴെ നീര്‍വീക്കം കണ്ടെത്തുകയും ശസ്ത്രക്രീയ നടത്തുകയും ചെയ്തിരുന്നു. പിന്നാലെ താരം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

'നൻപൻ താനേ'; അജിത്തിന്റെ ആരോഗ്യ വിവരങ്ങൾ വിളിച്ച് അന്വേഷിച്ച് വിജയ്
'പൊറുക്കികളുടെ കൂത്താട്ടം’; 'മഞ്ഞുമ്മലി'നും മലയാളികൾക്കും നേരെ അധിക്ഷേപം, ജയമോഹനെതിരെ മലയാളികൾ

നിലവിൽ 'വിടാമുയർച്ചി' എന്ന ചിത്രമാണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. 'കലഗ തലൈവൻ' എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് 'വിടാമുയർച്ചി' സംവിധാനം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com