ചെന്നൈ കഴിഞ്ഞാൽ ഖുറേഷി അബ്രാം 'ദൈവത്തിന്റെ സ്വന്തം നാട്ടി'ലേക്ക്; ഒരുങ്ങുന്നത് വിപുലമായ ഷെഡ്യൂൾ

മോഹൻലാലിന്റെ ഇൻട്രോ സീൻ ഉൾപ്പടെയുള്ള രംഗങ്ങൾ ഇവിടെയായിരിക്കും ചിത്രീകരിക്കുക
ചെന്നൈ കഴിഞ്ഞാൽ ഖുറേഷി അബ്രാം 'ദൈവത്തിന്റെ സ്വന്തം നാട്ടി'ലേക്ക്; ഒരുങ്ങുന്നത് വിപുലമായ ഷെഡ്യൂൾ

ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. 2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മൂന്നാം ഷെഡ്യൂൾ കഴിഞ്ഞ ദിവസമാണ് യുഎസ്സിൽ പൂർത്തിയായത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വമ്പൻ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.

സിനിമയുടെ അടുത്ത ഷെഡ്യൂൾ നടക്കുന്നത് ചെന്നൈയിലാണ്. അതിന് ശേഷമുള്ള ഷെഡ്യൂൾ കേരളത്തിലായിരിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലുമായിട്ടായിരിക്കും കേരളത്തിലെ ചിത്രീകരണം. സിനിമയുടെ ഏറ്റവും വലിയ ഷെഡ്യൂളായിരിക്കുമിതെന്നും മോഹൻലാലിന്റെ ഇൻട്രോ സീൻ ഉൾപ്പടെയുള്ള രംഗങ്ങൾ ഇവിടെയായിരിക്കും ചിത്രീകരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ലൂസിഫറിലേത് പോലെ ആരാധകരെ ത്രസിപ്പിക്കും വിധം മാസ് ഫോർമാറ്റിലായിരിക്കും ഇൻട്രോ സീൻ എന്നും സൂചനകളുണ്ട്.

ചെന്നൈ കഴിഞ്ഞാൽ ഖുറേഷി അബ്രാം 'ദൈവത്തിന്റെ സ്വന്തം നാട്ടി'ലേക്ക്; ഒരുങ്ങുന്നത് വിപുലമായ ഷെഡ്യൂൾ
'ഉദയനാണ് താരത്തിലെ എന്റെ മുഖം എന്റെ ഫുൾ ഫിഗർ... അത് മമ്മൂട്ടിയാ'; രസകരമായ അനുഭവവുമായി ശ്രീനിവാസൻ

മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് 'എമ്പുരാൻ'. 2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com