ചിയാൻ 62 ന്റെ ഫ്രെയിമുകൾ ചുമ്മാ പൊളിപൊളിക്കും; ക്യമാറ ചലിപ്പിക്കുന്നത് ഈ ഛായാഗ്രാഹകൻ

ഒരു നാടൻ ആക്ഷൻ ത്രില്ലർ ആകും ചിയാൻ 62 എന്ന സൂചനകളുണ്ട്
ചിയാൻ 62 ന്റെ ഫ്രെയിമുകൾ ചുമ്മാ പൊളിപൊളിക്കും; ക്യമാറ ചലിപ്പിക്കുന്നത് ഈ ഛായാഗ്രാഹകൻ

പ്രഖ്യാപനം മുതൽ ഏറെ ചർച്ചയാകുകയാണ് ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവർത്തകരെ കൊണ്ടും സമ്പന്നമാണ്. ആ നിരയിലേക്ക് മറ്റൊരു പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്.

തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്‌ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. അദ്ദേഹം ചിയാൻ 62 ന്റെ ഭാഗമാകുമ്പോൾ അത് വിക്രം ആരാധകർക്ക് ആവേശം നൽകുന്ന കാര്യമാണ്.

ഒരു നാടൻ ആക്ഷൻ ത്രില്ലർ ആകും ചിയാൻ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ചിയാൻ 62.

ചിയാൻ 62 ന്റെ ഫ്രെയിമുകൾ ചുമ്മാ പൊളിപൊളിക്കും; ക്യമാറ ചലിപ്പിക്കുന്നത് ഈ ഛായാഗ്രാഹകൻ
താരസംഘടന 'അമ്മ'യുടെ ഖത്തര്‍ ഷോ റദ്ദാക്കി; പരിപാടി വേണ്ടെന്ന് വച്ചത് അവസാന നിമിഷം

ജിവി പ്രകാശ് കുമാർ ആണ് ചിയാൻ 62ന് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2024 ഏപ്രിലിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com