നജീബും സൈനുവും റൊമാന്റിക്കാണ്; വനിതാ ദിനത്തിൽ ആടുജീവിതത്തിൻ്റെ പുതിയ പോസ്റ്റർ

നജീബ് സൈനു എന്നി കഥാപാത്രങ്ങളുടെ പ്രണയാർദ്രമായ ഒരു നിമിഷമാണ് പോസ്റ്ററിൽ പകർത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
നജീബും സൈനുവും റൊമാന്റിക്കാണ്; വനിതാ ദിനത്തിൽ ആടുജീവിതത്തിൻ്റെ 
പുതിയ പോസ്റ്റർ

വനിതാ ദിനത്തിൽ ആടുജീവിതത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അമല പോൾ, എ ആർ റഹ്മാൻ, പൃഥ്വിരാജ് തുടങ്ങിയവരെ ടാഗ് ചെയ്താണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. അമലാപോൾ പൃഥ്വിരാജ് കോമ്പിനേഷൻ ആണ് പോസ്റ്ററിൽ ഉള്ളത്. ഇവർ അവതരിപ്പിക്കുന്ന നജീബ് സൈനു എന്നി കഥാപാത്രങ്ങളുടെ പ്രണയാർദ്രമായ ഒരു നിമിഷമാണ് പോസ്റ്ററിൽ പകർത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് പോസ്റ്റർ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മലയാള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലാണ് സംവിധായകൻ ബ്ലസ്സിയുടെ ആടുജീവിതം. പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ടുളള ഒരോ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മാർച്ച് 28 ന് ആടുജീവിതം എത്തും.

നജീബും സൈനുവും റൊമാന്റിക്കാണ്; വനിതാ ദിനത്തിൽ ആടുജീവിതത്തിൻ്റെ 
പുതിയ പോസ്റ്റർ
'തങ്കലാ'നിൽ മാളവിക 'ആരതി'; സ്റ്റാമ്പ് ഇറക്കി നടി

ബെന്യാമിന്റെ 'ആടുജീവിത'ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. കൊറോണ ഡേയ്സ് എന്ന ഡോക്യുമെന്ററി അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com