വാർ 2 കൊണ്ട് കഴിയുന്നില്ല; സ്പിൻ ഓഫ്, കാമിയോ... സ്പൈ യൂണിവേഴ്‌സിൽ നിറയാൻ ജൂനിയർ എൻടിആർ

വാർ 2 ൽ ജൂനിയർ എൻടിആർ ഒരു ഇന്ത്യൻ ഏജന്റിന്റെ വേഷത്തിലാകുമെത്തുക
വാർ 2 കൊണ്ട് കഴിയുന്നില്ല; സ്പിൻ ഓഫ്, കാമിയോ... സ്പൈ യൂണിവേഴ്‌സിൽ നിറയാൻ ജൂനിയർ എൻടിആർ

വൈആർഎഫ് യൂണിവേഴ്‌സിന്റെ പുതിയ ചിത്രം വാർ 2 ൽ തെന്നിന്ത്യൻ താരം ജൂനിയർ എൻടിആറും ഭാഗമാകുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ഹൃത്വിക് റോഷൻ നായകനാകുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക എന്നാണ് ആദ്യ റിപ്പോർട്ടുകൾ വന്നത്. ഇപ്പോഴിതാ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് പുതിയ അപ്ഡേറ്റുകൾ വന്നിരിക്കുകയാണ്.

വാർ 2 ൽ ജൂനിയർ എൻടിആർ ഒരു ഇന്ത്യൻ ഏജന്റിന്റെ വേഷത്തിലാകുമെത്തുക എന്നാണ് റിപ്പോർട്ട്. ഹൃത്വിക്കുമായി നിരവധി ഗംഭീര രംഗങ്ങളുള്ള കഥാപാത്രം വൈആർഎഫ് സ്പൈ യൂണിവേഴ്‌സിന്റെ ഭാവി സിനിമകളിലുമുണ്ടാകുമെന്നാണ് സൂചന. താരവുമായി നീണ്ട നാളത്തെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്. സ്പൈ യൂണിവേഴ്‌സിന്റെ ഭാവി സിനിമകളിൽ ജൂനിയർ എൻടിആറിന്റെ കാമിയോ ഉണ്ടാകുമെന്നും ഈ കഥാപാത്രത്തെവെച്ച് ഒരു സ്പിൻ ഓഫ് പദ്ധതിയിടുന്നതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

വാർ 2 കൊണ്ട് കഴിയുന്നില്ല; സ്പിൻ ഓഫ്, കാമിയോ... സ്പൈ യൂണിവേഴ്‌സിൽ നിറയാൻ ജൂനിയർ എൻടിആർ
പുഷ്‌പയ്‌ക്കൊപ്പം അധീരയും; പുഷ്പ 2 ൽ സഞ്ജയ് ദത്തിന്റെ കാമിയോ എന്ന് റിപ്പോർട്ട്

വൈആർഎഫ് സ്പൈ യൂണിവേഴ്‌സിന്റെ ആറാമത്തെ ചിത്രമാണ് വാർ 2. കിയാര അധ്വാനിയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ആക്ഷൻ ത്രില്ലർ ഴോണറിലൊരുങ്ങുന്ന ചിത്രത്തിൽ ഹൃത്വിക്കിനൊപ്പം സൽമാൻ ഖാനും ഷാരൂഖും അണിനിരക്കുന്നതോടെ വലിയ പ്രേക്ഷകരെ പിടിച്ചിരുത്താൻ വാർ 2-ന് സാധിക്കുമെന്നാണ് നിരൂപകരും പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com