'മോളിവുഡ് എന്നാ സുമ്മാവാ'; ഈ വർഷം പണം വാരിയ 15 ഇന്ത്യൻ സിനിമകളിൽ അഞ്ചും മലയാള സിനിമകൾ

ഈ വർഷം ഇന്ത്യയിൽ ഇറങ്ങിയ പതിനഞ്ചു ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതിൽ അഞ്ചും മലയാള സിനിമകൾ. മാര്‍ച്ച് നാല് വരെയുള്ള കണക്കാണിത്
'മോളിവുഡ് എന്നാ സുമ്മാവാ'; ഈ വർഷം പണം വാരിയ 15 ഇന്ത്യൻ സിനിമകളിൽ അഞ്ചും മലയാള സിനിമകൾ

മലയാള സിനിമയുടെ തലവര മാറ്റി മറിച്ച വർഷമായിരുന്നു 2024 . പുതു വർഷത്തിൽ തിയേറ്ററിൽ എത്തിയ മിക്ക സിനിമകളും സൂപ്പർ ഹിറ്റുകൾ. ഫെബ്രുവരി മാസം ഒരാഴ്ചയുടെ ഇടവേളയിൽ എത്തിയ മൂന്ന് ചിത്രങ്ങൾ ദിവസങ്ങൾ കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടനുസരിച്ച് ഈ വർഷം ഇന്ത്യയിൽ ഇറങ്ങിയ പതിനഞ്ചു ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതിൽ അഞ്ചും മലയാള സിനിമകൾ. മാര്‍ച്ച് നാല് വരെയുള്ള കണക്കാണിത്.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ കളക്ഷൻ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനം ഹൃത്വിക് റോഷൻ ചിത്രം ഫൈറ്റർ ആണ്. 340 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. രണ്ടാം സ്ഥാനത്ത് തേജ സജ്ജ നായകനായ ഹനുമാൻ. 295 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മഹേഷ് ബാബു ചിത്രം ​ഗുണ്ടൂർ കാരം ആണ് മൂന്നാം സ്ഥാനത്ത് 175 കോടി രൂപ ചിത്രം നേടി.

'മോളിവുഡ് എന്നാ സുമ്മാവാ'; ഈ വർഷം പണം വാരിയ 15 ഇന്ത്യൻ സിനിമകളിൽ അഞ്ചും മലയാള സിനിമകൾ
'അംബാനി കുടുംബവുമായി അടുത്ത ബന്ധം, അതാണ് ഡാൻസ് കളിച്ചത്'; ആരാധകന് മറുപടിയുമായി ആമിർ ഖാൻ

ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്സ് 104 കോടിയും ആറാം സ്ഥാനത്തുള്ള പ്രേമലു 86.2 കോടി രൂപയും നേടി. മമ്മൂട്ടി ചിത്രം ഭ്രമയുഗം 60 കോടിയുമായി പത്താം സ്ഥാനത്തും ഓസ്‌ലർ പതിനൊന്നാം സ്ഥാനത്തുമാണുള്ളത്. 40.53 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. പതിനാലാം സ്ഥാനത്താണ് മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുന്നത്. 30 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സാണ് മലയാളത്തിൽ ഈ വർഷം 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറി കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com