നടൻ അജിത്ത് ആശുപത്രിയിൽ ചെക്ക് അപ്പിന് എത്തി, പരിഭ്രാന്തരായി ആരാധകർ

അജിത്തിന് ആരോഗ്യ പ്രശ്നമുണ്ടെന്ന വാർത്ത എത്തിയതോടെയാണ് ആരാധകരെല്ലാം പരിഭ്രാന്തരായത്
നടൻ അജിത്ത് ആശുപത്രിയിൽ ചെക്ക് അപ്പിന് എത്തി, പരിഭ്രാന്തരായി ആരാധകർ

നടൻ അജിത്ത് ചെക്ക് അപ്പിന് സ്വകാര്യ ആശുപത്രിയിൽ എത്തിയതിൽ പരിഭ്രാന്തരായി ആരാധകർ. തന്റെ പുതിയ ചിത്രമായ 'വിടാമുയർച്ചി'യുടെ ചിത്രീകരണത്തിനായി അസർബെയ്‌ജാനിലേക്ക് പോകുന്നതിന്റെ ഭാഗമായിട്ടാണ് നടൻ ചെക്ക് അപ്പിന് വിധേയനായത്. പക്ഷേ ഇപ്പോൾ നടൻ സ്വകാര്യ ആശുപത്രിയിൽ എത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. അജിത്തിന് ആരോഗ്യ പ്രശ്നമുണ്ടെന്ന വാർത്ത എത്തിയതോടെയാണ് ആരാധകരെല്ലാം പരിഭ്രാന്തരായത്.

അസർബെയ്ജാൻ എന്ന രാജ്യത്തേക്ക് പോകുന്നതിന്റെ ഭാഗമായിട്ടാണ് നടൻ പല ടെസ്റ്റുകൾക്ക് വിധേയനായതെന്നും ചെക്ക് അപ്പിന്റെ പരിശോധന ഫലം വന്നാൽ ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങാമെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. 'കലഗ തലൈവൻ' എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് 'വിടാമുയർച്ചി' സംവിധാനം ചെയ്യുന്നത്.

നടൻ അജിത്ത് ആശുപത്രിയിൽ ചെക്ക് അപ്പിന് എത്തി, പരിഭ്രാന്തരായി ആരാധകർ
'അമരന് വൻ ഡിമാൻഡ്'; ശിവകാർത്തികേയന്റെ ചിത്രം തിയേറ്റർ റിലീസിന് മുൻപേ ഒടിടി റൈറ്റ്സ് വിറ്റു

തിയേറ്റർ റിലീസിന് മുമ്പ് തന്നെ സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് സിനിമയുടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ലൈക്ക പ്രൊഡക്ഷന്സിന്റെ ബാനറിൽ സുഭാസ്കറാണ് ആണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com