'വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു'; മണിയോടുള്ള അവഗണന സർക്കാരിന് തന്നെ അപമാനമെന്ന് വിനയൻ

'വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു'; മണിയോടുള്ള അവഗണന സർക്കാരിന് തന്നെ അപമാനമെന്ന് വിനയൻ

കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല. അത് ഇടതുപക്ഷ സർക്കാരിന് തന്നെ അപമാനകരമാണെന്ന് വിനയൻ

കലാഭവൻ മണിയുടെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മ പങ്കുവെച്ച് സംവിധായകൻ വിനയൻ. അനായാസമായ അഭിനയ ശൈലി കൊണ്ടും ആകർഷിക്കുന്ന നാടൻ പാട്ടിൻറെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് മണിയെന്ന് വിനയൻ പറഞ്ഞു. മണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച വിനയൻ, മരണശേഷവും അദ്ദേഹത്തിന് ഏറെ അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞു.

സംസ്ഥാന സർക്കാർ നടത്തിയ കേരളീയം പരിപാടിയിൽ വിവിധ നടൻമാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകൾ പ്രദർശിപ്പച്ചിരുന്നു. പക്ഷേ കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരൻറെ ഒരു സിനിമ പോലും അവിടെ പ്രദർശിപ്പിക്കാതിരുന്നത് ഇടതുപക്ഷ സർക്കാരിന് തന്നെ അപമാനകരമാണെന്ന് വിനയൻ അഭിപ്രായപ്പെട്ടു.

ആ ഒഴിവാക്കലിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞിരുന്നു. മണിയുടെ സിനിമകൾ എടുത്തിരുന്നുവെങ്കിൽ വാസന്തിയും ലഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ സിനിമകൾ ഉൾപ്പെടുത്തേണ്ടി വരും. അക്കാദമിയിലെയും സാംസ്കാരിക വകുപ്പിൻറെയും ഭരണ സാരഥികൾക്ക് വിനയൻറെ ഒരു സിനിമ എടുക്കുന്ന് സഹിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് ആ ഉദ്യോഗസ്ഥൻ പറഞ്ഞു. സാംസ്കാരിക നായകരുടെയും വകുപ്പ് മേധാവികളുടെയും മാനസികാവസ്ഥയെപ്പറ്റി ഓർത്തപ്പോൾ തനിക്കവരോട് സഹതാപമാണു തോന്നിയത് എന്ന് വിനയൻ പറഞ്ഞു.

'വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു'; മണിയോടുള്ള അവഗണന സർക്കാരിന് തന്നെ അപമാനമെന്ന് വിനയൻ
'മണി അണ്ണാവാ, നാങ്കെയെല്ലാ പെരിയ ഫാൻ'; തമിഴകത്തിൻ തങ്കമാന കലാഭവൻ മണി

വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു. കേരളത്തിൻെറ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്നു സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ എട്ടു വർഷം കഴിയുന്നു. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് തന്നെ അതിശയിപ്പിക്കുന്നു. ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയെ പോലെ ആരുമില്ല. അത് തന്നെയാണ് ഏറ്റവും വലിയ ആദരവെന്നും വിനയൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com