'ഇപ്പോഴാണ് സിനിമ കണ്ടത്, ഇഷ്ടമായെന്ന് പൃഥ്വിരാജ്; ഈ വാക്ക് ഫ്രെയിം ചെയ്യുമെന്ന് സംവിധായകൻ

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് ഒരുക്കിയ തന്റെ ആദ്യ ചിത്രമായിരുന്നു 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്'
'ഇപ്പോഴാണ് സിനിമ കണ്ടത്, ഇഷ്ടമായെന്ന് പൃഥ്വിരാജ്; ഈ വാക്ക് ഫ്രെയിം ചെയ്യുമെന്ന് സംവിധായകൻ

'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' കണ്ട ശേഷം സംവിധായകൻ അഭിനവ് സുന്ദറിനെ പ്രശംസിച്ച് നടൻ പൃഥ്വിരാജ്. സംവിധായകന് പൃഥ്വിരാജ് അയച്ച മെസ്സേജ് അദ്ദേഹം തന്നെ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഏറെ നാളായി കാണാൻ ആഗ്രഹിച്ച സിനിമയാണ് ഇപ്പോഴാണ് സാധിച്ചതെന്നും വൈകിയുള്ള അഭിനന്ദനത്തിന് ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് അഭിനവിന് സന്ദേശം അയച്ചു.

'കുറേ നാളായി വാച്ച്‍ലിസ്റ്റവുള്ള സിനിമയാണ്, പലകാരണം കൊണ്ട് ഇന്നാണ് കാണാന്‍ പറ്റിയത്, വൈകിയുള്ള അഭിനന്ദനത്തിന് ക്ഷമ ചോദിക്കുകയാണ്. മുകുന്ദനുണ്ണി ഒരുപാട് ഇഷ്ടമായി. ഭംഗിയുള്ള എഴുത്തും ഒത്ത ഷോട്ടുകളും. എഴുത്തിലും മേക്കിങിലുമുള്ള വ്യത്യസ്തത ഇഷ്ടമായി. അഭിനവിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു', എന്നിങ്ങനെയായിരുന്നു പൃഥിരാജിന്‍റെ മെസേജ്. ലേറ്റ് അയാലും ലേറ്റസ്റ്റാ വരും, ഫ്രെയിം ചെയ്യാന്‍ കൊടുത്തിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയാണ് അഭിനവ് ഈ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

'ഇപ്പോഴാണ് സിനിമ കണ്ടത്, ഇഷ്ടമായെന്ന് പൃഥ്വിരാജ്; ഈ വാക്ക് ഫ്രെയിം ചെയ്യുമെന്ന് സംവിധായകൻ
'തലൈവർ സൈഡ് പ്ലീസ്'; തമിഴ്‌നാട്ടിൽ ലാൽസലാമിന്റെ കളക്ഷൻ റെക്കോർഡ് ഭേദിച്ച് 'മഞ്ഞുമ്മൽ ബോയ്സ്'

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് ഒരുക്കിയ തന്റെ ആദ്യ ചിത്രമായിരുന്നു 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്'. തിയേറ്ററിൽ മികച്ച വിജയം നേടിയ ചിത്രത്തിന് പല ഇൻഡസ്ട്രിയിൽ നിന്നും ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്. ഏറ്റവും പ്രശംസ നേടിയത് വിനീത് അവതരിപ്പിച്ച നെഗറ്റീവ് ഷെയ്ഡ് ഉള്ള നായക കഥാപാത്രത്തിന് ആയിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com