'മലയാളം സംവിധായകരോട് എനിക്ക് അസൂയ തോന്നുന്നു'; ഭ്രമയുഗം കണ്ട അനുഭവം പറഞ്ഞ് അനുരാഗ് കശ്യപ്

'മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്'
'മലയാളം സംവിധായകരോട് എനിക്ക് അസൂയ തോന്നുന്നു'; ഭ്രമയുഗം കണ്ട അനുഭവം പറഞ്ഞ് അനുരാഗ് കശ്യപ്

'ഭ്രമയുഗം' കണ്ട അനുഭവം പങ്കുവെച്ച് നടനും സംവിധായകനുമാ അനുരാഗ് കശ്യപ്. മലയാളം സിനിമ പ്രവർത്തകരോട് തനിക്ക് അസൂയ തോന്നുകയാണെന്നാണ് അനുരാഗ് കുറിച്ചത്. മമ്മൂട്ടി എന്താണ് ചെയ്തിരിക്കുന്നത് എന്ന അത്ഭുതവും അനുരാഗ് കശ്യപ് പ്രകടിപ്പിച്ചു. കേരളത്തിലെ പ്രക്ഷകരുടെ ചങ്കൂറ്റവും ധൈര്യവും ആണ് മലയാള സിനിമയുടെ ശക്തി എന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സിനെയും സംവിധായകൻ പ്രശംസിച്ചിരുന്നു. മെയിൻ സ്ട്രീം ഫിലിം മേക്കിങ്ങിന്റെ ആത്മവിശ്വാസം കാണിക്കുന്ന മികച്ച വർക്കാണ് ചിത്രമെന്നായിരുന്നു അനുരാഗ് അഭിപ്രായപ്പെട്ടത്. 'അസാധാരണമായ നിലവാരം പുലർത്തുന്ന മുഖ്യധാരാ ചിത്രം. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചതാണ് ഈ ചിത്രം. ആത്മവിശ്വാസം നിറഞ്ഞതും അസാധ്യവുമായ കഥപറച്ചിൽ. ഈ ആശയത്തെ എങ്ങനെ ഒരു നിർമാതാവിന് മുന്നിലെത്തിച്ചു എന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഹിന്ദിയിൽ ഇത്തരം സിനിമകളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. മൂന്ന് മികച്ച മലയാള സിനിമകളുടെ മുന്നിൽ ഹിന്ദി സിനിമ ശരിക്കും പിന്നിലാണ്,' അനുരാഗ് കശ്യപ് പറഞ്ഞു.

ചിദംബരം സംവിധാനം ചെയ്‌ത ചിത്രം മഞ്ഞുമ്മൽ ബോയ്സ് നൂറുകോടിയും കടന്നു ജൈത്ര യാത്ര തുടരുകയാണ്. തമിഴ്‌നാട്ടിലുള്‍പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്. അതേസമയം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ഭ്രമയുഗവും കാഴ്ച്ചവെച്ചിരിക്കുന്നത്.

'മലയാളം സംവിധായകരോട് എനിക്ക് അസൂയ തോന്നുന്നു'; ഭ്രമയുഗം കണ്ട അനുഭവം പറഞ്ഞ് അനുരാഗ് കശ്യപ്
ഈ ''നാട്ടു നാട്ടു'' കുറച്ച് സ്പെഷ്യലാ; സച്ചിനൊപ്പം ചുവടുവെച്ച് രാം ചരൺ, അക്ഷയ് കുമാർ, സൂര്യ

Related Stories

No stories found.
logo
Reporter Live
www.reporterlive.com