'ആവേശംമൂത്ത് സ്റ്റിച്ചിട്ടത് ഓർക്കാതെ കയ്യടിച്ചു, വീണ്ടും തുന്നിക്കെട്ടേണ്ടിവന്നു'; പെപ്പെ

'മഞ്ഞുമ്മൽ ബോയ്സ്... കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു...'
'ആവേശംമൂത്ത് സ്റ്റിച്ചിട്ടത് ഓർക്കാതെ കയ്യടിച്ചു, വീണ്ടും തുന്നിക്കെട്ടേണ്ടിവന്നു';  പെപ്പെ

ചിദംബരം സംവിധാനം ചെയ്‌ത ചിത്രം മഞ്ഞുമ്മൽ ബോയ്സ് നൂറുകോടിയും കടന്നു ജൈത്ര യാത്ര തുടരുകയാണ്. സിനിമാ മേഖലയിൽ നിന്ന് തന്നെ നിരവധിപ്പേരാണ് മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രകീർത്തിച്ചെത്തിയിരിക്കുകയാണ് നടൻ ആന്റണി വർഗീസും. ചിത്രം അതിഗംഭീരമാണെന്നും ഈ വിജയം അഭിമാനമുണ്ടാക്കുന്നതാണെന്നുമാണ് നടൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

'മഞ്ഞുമ്മൽ ബോയ്സ്... കിടു എന്ന് പറഞ്ഞാൽ പോരാ കിക്കിടു... നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മൽ ബോയ്സ് ഇന്ത്യ മൊത്തം ചർച്ചയാകുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല... ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പർ. ഇനി ട്രിപ്പ്‌ എപ്പോൾ പോയാലും ആദ്യം ഓർമ്മവരിക ഈ സിനിമയായിരിക്കും. അത്രക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്സിൽ ആവേശംമൂത്ത് കയ്യിൽ സ്റ്റിച്ച് ഇട്ടത് ഒർക്കാതെ കയ്യടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു... എന്നാലും ഈ മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും', ആന്റണി വർഗീസ് കുറിച്ചു.

'ആവേശംമൂത്ത് സ്റ്റിച്ചിട്ടത് ഓർക്കാതെ കയ്യടിച്ചു, വീണ്ടും തുന്നിക്കെട്ടേണ്ടിവന്നു';  പെപ്പെ
'മണി അണ്ണാവാ, നാങ്കെയെല്ലാ പെരിയ ഫാൻ'; തമിഴകത്തിൻ തങ്കമാന കലാഭവൻ മണി

തമിഴ്‌നാട്ടിലുള്‍പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്. കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com