2015ലെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ മാധവൻ, നടി ജ്യോതിക

അവാർഡ് ദാന ചടങ്ങ് ബുധനാഴ്ച നടക്കും
2015ലെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ മാധവൻ, നടി ജ്യോതിക

ചെന്നൈ: തമിഴ്നാട് സർക്കാർ 2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അവാർഡ് ദാന ചടങ്ങ് ബുധനാഴ്ച (06/03/2024) ടി എൻ രാജരത്നം കലൈ അരങ്ങിൽ നടക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം പി സാമിനാഥൻ അവാർഡുകൾ വിതരണം ചെയ്യും.

1967-ലാണ് ആദ്യമായി തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2008-ന് ശേഷം അത് നിർത്തലാക്കിയിരുന്നു. തമിഴ് സിനിമയുടെ പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ അവാർഡുകൾ പുനരാരംഭിക്കുന്നതിനുള്ള സർക്കാരിനെ സമീപിക്കുമെന്ന് ചെയർമാൻ വിശാൽ പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. പിന്നീട് 2017 ൽ അവാർഡ് ദാന ചടങ്ങ് നടന്നിരുന്നു. 2009-നും 2014-നും ഇടയിൽ പുറത്തിറങ്ങിയ സിനിമയ്ക്കുള്ള പുരസ്കാരങ്ങളായിരുന്നു ആ വർഷം നൽകിയത്.

2015ലെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ മാധവൻ, നടി ജ്യോതിക
ഇത് 'പൊന്ന്'മ്മൽ ബോയ്സ്'; 'മഞ്ഞുമ്മൽ ബോയ്സ്' 100 കോടി ക്ലബ്ബിൽ

നടക്കാനിരിക്കുന്ന പുരസ്‌കാര ദാന ചടങ്ങിൽ മികച്ച നടനായി മാധവനും (ഇരുതി സുട്രു), മികച്ച നടിയായി ജ്യോതികയും (36 വയതിനിലെ) തെരഞ്ഞെടുക്കപ്പെട്ടു. തനി ഒരുവൻ എന്ന സിനിമയിലെ പ്രകടനത്തിലൂടെ അരവിന്ദ് സ്വാമി മികച്ച വില്ലനായി. ഇരുതി സുട്രുവിലൂടെ സുധ കൊങ്കരയാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരത്തിന് അർഹയായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com