കൽക്കിയിൽ ദീപികയുടെ റോൾ എന്ത്?, പ്രഭാസിന്റെ ഭാര്യയെന്ന് റിപ്പോർട്ടുകൾ

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക
കൽക്കിയിൽ  ദീപികയുടെ റോൾ എന്ത്?, പ്രഭാസിന്റെ ഭാര്യയെന്ന് റിപ്പോർട്ടുകൾ

തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൽക്കി 2898 എഡി'. വലിയ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദീപിക പദുക്കോണിന്റെ റോൾ എന്താണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പദ്മ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയാണ് ദീപിക എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

കൽക്കിയിൽ  ദീപികയുടെ റോൾ എന്ത്?, പ്രഭാസിന്റെ ഭാര്യയെന്ന് റിപ്പോർട്ടുകൾ
ഫേസ്ബുക്ക് തിരിച്ചു വന്നു ഒപ്പം 'പോറ്റി'യും; 'ഭ്രമയുഗം' 25 ദിവസങ്ങൾ പിന്നീടുമ്പോൾ റെക്കോർഡ് കളക്ഷൻ

പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം മെയ് 9 ന് റിലീസ് ചെയ്യും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് 'കൽക്കി 2898 എഡി' നിർമ്മിക്കുന്നത്. 600 കോടി രൂപയാണ് 'കൽക്കി 2898 എഡി'യുടെ ബജറ്റ്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി' എന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com