'ജയ് ശ്രീറാം'; അയോധ്യ ക്ഷേത്ര ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ, നെറ്റിയിൽ 'ശ്രീറാം'

രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരം ആണെന്നും അദ്ദേഹം പറഞ്ഞു
'ജയ് ശ്രീറാം'; അയോധ്യ ക്ഷേത്ര ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ, നെറ്റിയിൽ 'ശ്രീറാം'

അയോധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബത്തിനൊപ്പമാണ് നടൻ അയോധ്യയിലെത്തിയത്. ഭാര്യക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്‌ക്ക് നടന്നു നീങ്ങുന്ന വീഡിയോ ബാലാജി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ക്ഷേത്രത്തില്‍ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരം ആണെന്നും അദ്ദേഹം പറഞ്ഞു.

'ജയ് ശ്രീറാം'; അയോധ്യ ക്ഷേത്ര ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ, നെറ്റിയിൽ 'ശ്രീറാം'
'കിംഗ് ഖാൻ വിത്ത് റിഹാന'; അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹവേദിയിലെ താരങ്ങളുടെ ചിത്രം വൈറലാകുന്നു

വീഡിയോ പങ്കുവെച്ചതിന് ശേഷം വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. താൻ വെറും ബാലാജി അല്ല സംഘി ബാലാജി ആണ്, വേറെ ഒരു നടനും ഇല്ലാത്ത ചങ്കൂറ്റം നിങ്ങളിൽ കാണുന്നു എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. പക്ഷേ നടൻ ഇതിൽ ഒന്നും തിരിച്ച് പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com