'സ്പില്‍ബര്‍ഗിന്റെ അയല്‍ക്കാരനാകണോ?'; 315 കോടി കൊടുത്ത് ഒരു ബംഗ്ലാവ് വാങ്ങണം, പക്ഷേ താമസിക്കാനാവില്ല

കൃത്യമായ പെര്‍മിറ്റ് ഇല്ലാതെയാണ് മക്ക്‌ലോവ് ഈ ബംഗ്ലാവ് നിര്‍മിച്ചത്.
'സ്പില്‍ബര്‍ഗിന്റെ അയല്‍ക്കാരനാകണോ?'; 315 കോടി കൊടുത്ത് ഒരു ബംഗ്ലാവ് വാങ്ങണം, പക്ഷേ താമസിക്കാനാവില്ല

38 മില്ല്യണ്‍ ഡോളര്‍ (315 കോടി രൂപ) കൊടുത്ത് ഈ ബംഗ്ലാവ് വാങ്ങിയാല്‍ നിങ്ങള്‍ ചലച്ചിത്ര സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ അയല്‍ക്കാരനാകും. പക്ഷേ ഇതിൽ വേറെയൊരു ട്വിസ്റ്റ് ഉണ്ട്, കോടിക്കണക്കിന് രൂപ മുടക്കി ബംഗ്ലാവ് വാങ്ങിയാലും നിങ്ങള്‍ക്ക് അതില്‍ താമസിക്കാന്‍ കഴിയില്ല.

അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പറും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്ററുമായ ഹാരി മക്ക്‌ലോവാണ് ഈ ബംഗ്ലാവ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഈ ബംഗ്ലാവിന് താമസാനുമതി സര്‍ട്ടിഫിക്കറ്റില്ല. അതിനാലാണ് വാങ്ങുന്നവർക്ക് താമസിക്കാൻ സാധിക്കാത്തത്. കൃത്യമായ പെര്‍മിറ്റ് ഇല്ലാതെയാണ് മക്ക്‌ലോവ് ഈ ബംഗ്ലാവ് നിര്‍മിച്ചത്.

'സ്പില്‍ബര്‍ഗിന്റെ അയല്‍ക്കാരനാകണോ?'; 315 കോടി കൊടുത്ത് ഒരു ബംഗ്ലാവ് വാങ്ങണം, പക്ഷേ താമസിക്കാനാവില്ല
'പേടിക്കണ്ട, നടിപ്പ് താ'; കണ്ണൂർ സ്‌ക്വാഡ് മേക്കിങ് വീഡിയോ പുറത്ത്

അതേസമയം, അനധികൃത ഭൂമി തരം മാറ്റലും നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 21ലധികം നിയമലംഘനങ്ങള്‍ക്ക് മക്കലോവിന് പിഴയിടുകയും ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളമായി ഈ പിഴത്തുക അടച്ചിട്ടില്ലെന്ന് ഈസ്റ്റ് ഹാംപ്റ്റണ്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നേരത്തേയും കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് മക്ക്‌ലോവ് നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com