'പിള്ളേർക്കൊപ്പം സ്‌ട്രോങ്ങായി ഇക്ക'; 'ഭ്രമയുഗം' 16-ാം ദിവസത്തെ കളക്ഷൻ റിപ്പോർട്ട്

'ഭ്രമയുഗം' ഇതിനകം തമിഴ്‌നാട്ടിലെ ഓൾ ടൈം മലയാളം ഗ്രോസേഴ്‌സിൽ (മലയാളം വേർഷൻ) അഞ്ചാം സ്ഥാനം നേടി കഴിഞ്ഞു
'പിള്ളേർക്കൊപ്പം സ്‌ട്രോങ്ങായി ഇക്ക'; 'ഭ്രമയുഗം' 16-ാം ദിവസത്തെ കളക്ഷൻ റിപ്പോർട്ട്

'മഞ്ഞുമ്മൽ ബോയ്സി'ന്റെയും 'പ്രേമലു'വിന്റെയും ഇടയിൽ പോറ്റിയുടെ യാത്രയ്ക്കും തടസമുണ്ടായിട്ടില്ല. ഭ്രമയുഗം റിലീസ് ചെയ്തിട്ട് 16 ദിവസം പിന്നീടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം 29.27 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഈ സമയത്ത് റിലീസ് ചെയ്ത് 50 കോടി ക്ലബ്ബിൽ കയറിയെങ്കിൽ അതിന് കാരണം മമ്മൂട്ടി ആണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ആഗോളതലത്തിൽ 55.5 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

സിനിമ ഇതിനകം തമിഴ്‌നാട്ടിലെ ഓൾ ടൈം മലയാളം ഗ്രോസേഴ്‌സിൽ (മലയാളം വേർഷൻ) അഞ്ചാം സ്ഥാനം നേടി കഴിഞ്ഞു. രണ്ട് കോടിയിലധികം രൂപയാണ് സിനിമ തമിഴ്‌നാട്ടിൽ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ 'മഞ്ഞുമ്മൽ ബോയ്‌സി'നൊപ്പം ഭ്രമയുഗവും മികച്ച പ്രതികരണത്തോടെ മുന്നേറുന്നതിനാൽ വരും ദിവസങ്ങളിൽ അടുത്ത സ്ഥാനങ്ങളിലേക്ക് കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

'പിള്ളേർക്കൊപ്പം സ്‌ട്രോങ്ങായി ഇക്ക'; 'ഭ്രമയുഗം' 16-ാം ദിവസത്തെ കളക്ഷൻ റിപ്പോർട്ട്
'മൊഴിയല്ലങ്കേ കല മട്ടുംതാ മുഖ്യം'; മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് 'മാനാട്' സംവിധായകൻ വെങ്കട് പ്രഭു

'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com