'പ്രസവശേഷം പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷൻ, ഉറങ്ങാൻ കഴിഞ്ഞില്ല'; ഇലിയാന ഡിക്രൂസ്

പ്രസവ ശേഷം 50 ശതമാനം സ്ത്രീകളിലും അനുഭവപ്പെടുന്ന വിഷാദ രോഗമാണിത്
'പ്രസവശേഷം പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷൻ, ഉറങ്ങാൻ കഴിഞ്ഞില്ല'; ഇലിയാന ഡിക്രൂസ്

ബോളിവുഡ് നടി ഇലിയാന ഡിക്രൂസ് കഴിഞ്ഞ കുറച്ചു നാളുകളായി ചലച്ചിത്ര രംഗത്ത് നിന്നും സോഷ്യൽ മീഡിയയിൽ നിന്നെല്ലാം വിട്ടു നിന്നിരുന്നു. താന്‍ പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷനിലായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

'പ്രസവശേഷം പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷൻ, ഉറങ്ങാൻ കഴിഞ്ഞില്ല'; ഇലിയാന ഡിക്രൂസ്
102-ാം വയസ്സിൽ ഫാഷൻ ഐക്കൺ ഐറിസ് അപ്ഫെൽ വിട പറഞ്ഞു

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇലിയാന തന്റെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തത്. കോ ഫീനിക്സ് ഡോളൻ എന്നാണ് ഇവരുടെ മകന്റെ പേര്. കുഞ്ഞ് ജനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ താൻ പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രസവ ശേഷം 50 ശതമാനം സ്ത്രീകളിലും അനുഭവപ്പെടുന്ന വിഷാദ രോഗമാണിത്. എന്നാൽ 'താൻ ഇതിൽ നിന്ന് പുറത്ത് കടക്കാൻ ഒരുപാട് കഷ്ട്ടപെട്ടു. പെട്ടന്നൊരു മോചനം എനിക്ക് അത്ര എളുപ്പമല്ലായിരുന്നു' എന്നാണ് ഇലിയാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

'പ്രസവ ശേഷം ഉറക്കം നഷ്ട്ടപെട്ടു. പുതുതായി ഒന്നും ചെയ്യാതെ ആയി. കുടുംബം കുട്ടി എന്നത് മാത്രമായി ചിന്ത. മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല. എന്നാൽ ഗർഭകാലം ആസ്വദിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഒരോ ചലനവും സന്തോഷം നൽകിയിട്ടുണ്ടെന്നും' ഇലിയാന പറഞ്ഞു.

ഇലിയാനയുടേതായി തിയേറ്ററുകളിൽ 'തേരാ ക്യാ ഹോഗാ ലവ്‌' എന്ന ചിത്രമാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ബൽവീന്ദർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം എട്ടിന് തിയേറ്ററുകളിലെത്തും. സോണി പിക്‌ചേഴ്‌സ് ഫിലിംസാണ് നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com