'അംബാനി' പ്രീവെഡ്ഡിങ്; കല്യാണത്തിന് മുന്നേ ഇങ്ങനെ! എങ്കിൽ കല്യാണത്തിന് എന്തായിരിക്കും?

കാറ്ററിംഗ് മാത്രമായി ഏകദേശം 20 മില്യൺ ഡോളറാണ് ചിലവിട്ടതെന്നാണ് റിപ്പോർട്ട്
'അംബാനി' പ്രീവെഡ്ഡിങ്; കല്യാണത്തിന് മുന്നേ ഇങ്ങനെ! എങ്കിൽ കല്യാണത്തിന് എന്തായിരിക്കും?

റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള പ്രീവെഡിങ് ആഘോഷങ്ങൾക്ക് ഗുജറാത്തിലെ ജാംനഗറിൽ തുടക്കമായി. ജൂലൈയിൽ നടക്കുന്ന ആഡംബര വിവാഹത്തിന് മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ നീളുന്ന ചടങ്ങളിൽ ലോകത്തിലെ മുൻനിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമെത്തി.

ജാംനഗർ എയർപോർട്ടിൽ ഇന്നലെ വൻ സുരക്ഷാ സജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വ്യവസായികള്‍ക്കും സെലിബ്രിറ്റികള്‍ക്കും ചാര്‍ട്ടര്‍ ജെറ്റുകള്‍ ഉൾപ്പടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രീവെഡ്ഡിങ് ആഘോഷത്തിനായി ഒമ്പത് പേജുള്ള ഇവന്റ് ഗൈഡാണ് തയാറാക്കിയത്. ആഘോഷ വിരുന്നിൽ അതിഥികൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2,500ല്‍ അധികം വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാറ്ററിംഗ് മാത്രമായി ഏകദേശം 20 മില്യൺ ഡോളറാണ് ചിലവിട്ടതെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'അംബാനി' പ്രീവെഡ്ഡിങ്; കല്യാണത്തിന് മുന്നേ ഇങ്ങനെ! എങ്കിൽ കല്യാണത്തിന് എന്തായിരിക്കും?
'സ്പോർട്സ്‌ ഡ്രാമ ലോഡിങ്'; മാരി സെൽവരാജ് - ധ്രുവ് വിക്രം ചിത്രം, അനുപമ പരമേശ്വരൻ നായിക?

ആഘോഷത്തിനെത്തുന്ന എല്ലാ അതിഥികൾക്കുമായി ഹെയർസ്റ്റൈലിസ്റ്റ്, സാരി ഡ്രേപ്പർ, മേക്കപ്പ് ആർടിസ്റ്റ് എന്നിവരെയും സജ്ജരാക്കിയിട്ടുണ്ട്. അംബാനി കുടുംബത്തിനായി വസ്ത്രമൊരുക്കുന്നത് പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ്.

എൻകോർ ഹെൽത്ത്‌കെയർ സിഇഒ വിരേൻ മർച്ചൻ്റിൻ്റെ മകൾ രാധിക മർച്ചന്റാണ് വധു. 2024 ജൂലൈ 10, 11, 12 തീയതികളിൽ ആയിരിക്കും അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹ മാമാങ്കം എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ്, ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, തുടങ്ങി സിനിമ മേഖലയിലെ പ്രമുഖരും മറ്റു മേഖലയിൽ ഉള്ളവരും പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com