'32 വർഷമായി പലരും കളിയാക്കുന്നു, നല്ല വേഷം തരാന്‍ ഒരു മലയാളി വേണ്ടി വന്നു'; പൊട്ടിക്കരഞ്ഞ് തമിഴ് നടൻ

തമിഴ്നാട്ടിൽ 'മഞ്ഞുമ്മൽ ബോയ്സി'ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
'32 വർഷമായി പലരും കളിയാക്കുന്നു, നല്ല വേഷം തരാന്‍ ഒരു മലയാളി വേണ്ടി വന്നു'; പൊട്ടിക്കരഞ്ഞ് തമിഴ് നടൻ

ചെന്നൈ: കൊടെക്കനാലിലെ ഗുണ കേവില്‍ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ചിത്രത്തില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച വിജയ മുത്തുവിന്‍റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവുമാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചതെന്ന് നടൻ പറഞ്ഞു. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ വികാരാധീനനായ വിജയ്‌ക്ക്, പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു അഭിമുഖത്തിലാണ് വിജയ് മുത്തു വികാരാധീനനായി ഇക്കാര്യങ്ങൾ പറഞ്ഞത്.

'32 വർഷമായി പലരും കളിയാക്കുന്നു, നല്ല വേഷം തരാന്‍ ഒരു മലയാളി വേണ്ടി വന്നു'; പൊട്ടിക്കരഞ്ഞ് തമിഴ് നടൻ
'ബോയ്സ് തമിഴകം തൂക്കി', 2018 ഉം താണ്ടി മഞ്ഞുമൽ ബോയ്സ്

'ഒന്നും പഠിക്കാതെ 12-ാം വയസില്‍ സിനിമയില്‍ വന്നതാണ് ഞാൻ. എന്‍റെ 32 വർഷത്തെ കരിയറില്‍ നല്ല വേഷങ്ങൾക്കായി ഞാൻ കാണാത്ത സംവിധായകരില്ല. എല്ലാവരോടും നല്ല വേഷത്തിനായി കെഞ്ചിയിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകനാണ് എല്ലാവരിലും എത്തിയ ഒരു വേഷം എനിക്ക് നൽകിയത്. ചിത്രം കണ്ട മലയാളികളോടും എല്ലാവരോടും നന്ദിയുണ്ട്. എന്ത് സമ്പാദിച്ചു എന്നതല്ല മരിക്കുമ്പോള്‍ നല്ല നടന്‍ എന്ന് രേഖപ്പെടുത്തണം. 32 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇങ്ങനെയൊരു വേഷം', വിജയ് മുത്തു പറഞ്ഞു.

തമിഴ്നാട്ടിൽ 'മഞ്ഞുമ്മൽ ബോയ്സി'ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം 2018നെ പിന്നിലാക്കി ആ റെക്കോർഡ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി. മൂന്ന് കോടി രൂപയിലധികമാണ് ചിത്രം തമിഴ് നാട്ടിൽ സ്വന്തമാക്കിയത്. ചിത്രത്തിൽ കമൽ ഹാസനും ഗുണ സിനിമയിലെ ഗാനം 'കണ്മണി അൻപോടി'ന് നൽകിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ ആഗോളതലത്തിൽ 50 കോടിയിലധികം രൂപയും ചിത്രം നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com