'ഊരടാ... അവന്റൊരു കൂളിം​ഗ് ​ഗ്ലാസ്..., ആഹ്, ഇനി വെച്ചോ...'; മമ്മൂട്ടിയുടെ 'ത​ഗ്' വീഡിയോ

രാജമാണിക്യത്തിന്റെ സിഗ്നേച്ചർ മ്യൂസിക്കിലാണ് വീഡിയോ
'ഊരടാ... അവന്റൊരു കൂളിം​ഗ് ​ഗ്ലാസ്..., ആഹ്, ഇനി വെച്ചോ...'; മമ്മൂട്ടിയുടെ 'ത​ഗ്' വീഡിയോ

'കാതൽ-ദി കോർ', 'ഭ്രമയുഗം' സിനിമകളുടെ വിജയാഘോഷത്തിനിടയിലെ മമ്മൂട്ടിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചടങ്ങിൽ അണിയറപ്രവർത്തകർക്ക് ഉപഹാരം നൽകുന്നതിനിടയിൽ നടന്ന രസകരമായ ഒരു സംഭവമാണ് റീലായി പ്രചരിക്കുന്നത്. കൂളിംഗ് ഗ്ലാസുമിട്ട് ഉപഹാരം സ്വീകരിക്കാനെത്തിയ യുവാവിനോട് തമാശ രീതിയിൽ കണ്ണട ഊരാൻ പറയുകയും രണ്ടാം ഉപഹാരം സ്വീകരിക്കുന്ന സമയം വീണ്ടും കണ്ണട വെക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോയിൽ.

രാജമാണിക്യത്തിന്റെ സിഗ്നേച്ചർ മ്യൂസിക്കിട്ടാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് 'ഭ്രമയുഗം' 50 കോടി ക്ലബിൽ ഇടം നേടിയതോടെ തുടർച്ചയായ വർഷങ്ങളിൽ (2022, 2023, 2024) 50 കോടി ക്ലബ് എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ നടനാവുകയാണ് മമ്മൂട്ടി. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ഭ്രമയുഗം 27.73 കോടി ബജറ്റിലാണ് ഒരുക്കിയതെന്ന് നിർമ്മാതാവായ ചക്രവർത്തി രാമചന്ദ്ര പറഞ്ഞിരുന്നു.

കാതലിന്റെയും ഭ്രമയുഗത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും മറ്റ് അതിഥികളും പങ്കെടുത്ത വലിയ ചടങ്ങാണ് കഴിഞ്ഞ ഞായറാഴ്ച്ച നടന്നത്. ചടങ്ങിൽ മമ്മൂട്ടിയുടെ കുടുംബവും പങ്കെടുത്തിരുന്നു. ബോക്സ് ഓഫീസ് കളക്ഷനിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല എങ്കിലും നിരൂപക പ്രശംസ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് കാതൽ. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വേഷമായിരുന്നു കാതലിലെ മാത്യു ദേവസിയും ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും.

'ഊരടാ... അവന്റൊരു കൂളിം​ഗ് ​ഗ്ലാസ്..., ആഹ്, ഇനി വെച്ചോ...'; മമ്മൂട്ടിയുടെ 'ത​ഗ്' വീഡിയോ
'പ്രാവിൻകൂട് ഷാപ്പി'ൽ ബേസിലും സൗബിനും; അൻവർ റഷീദ് ചിത്രം ആരംഭിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com