'റാപ് ഈസ് മസ്റ്റ്'; മമ്മൂട്ടി ചിത്രം 'ടർബോ'യിലും റാപ് സോങ്, പാടുന്നത് തിരുമാലി?

'ടർബോ'യിൽ മമ്മൂട്ടിയുടെ കിടിലൻ ആക്ഷനും കോമഡിയും കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.
'റാപ് ഈസ് മസ്റ്റ്'; മമ്മൂട്ടി ചിത്രം 'ടർബോ'യിലും റാപ് സോങ്, പാടുന്നത് തിരുമാലി?

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'ടർബോ'യിലും റാപ് സോങ്. സംഗീത സംവിധായകൻ ക്രിസ്റ്റോ സേവിയർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയുടെ പിന്നാലെ പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിച്ചിരിക്കുകയാണ്. തിരുമാലിയുടെ ഇൻസ്റ്റാഗ്രാം പേജിലും ക്രിസ്റ്റോയുടെ ഒപ്പം നിൽക്കുന്ന ചിത്രം കാണാം.

ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് ഒരു സിനിമയിൽ റാപ് സോങ് പ്രധാനപ്പെട്ടൊരു ആകർഷണമാണ്. നിരവധി റാപ്പർസ് കേരളത്തിൽ ഉണ്ട്. ഇവർക്കെല്ലാം മോശമല്ലാത്ത ഫാൻ ബേസും ഉണ്ട്. ഡബ്‌സീ, മർത്യൻ, വേടൻ, ബേബി ജിൻ ഇവരെല്ലാം ഒരുപാട് ആരാധകരുള്ള റാപ്പർസ് ആണ്. 'ടർബോ'യിൽ മമ്മൂട്ടിയുടെ കിടിലൻ ആക്ഷനും കോമഡിയും കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

'റാപ് ഈസ് മസ്റ്റ്'; മമ്മൂട്ടി ചിത്രം 'ടർബോ'യിലും റാപ് സോങ്, പാടുന്നത് തിരുമാലി?
''മോനെ ജാഡ, പച്ചയായ ജാഡ, പുച്ഛമാണ് പോടാ..''; 'ആവേശം' കൊള്ളിച്ച് സുഷിൻ ദേ വീണ്ടും, ലിറിക്കൽ വീഡിയോ

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ഭ്രമയു​ഗ'മാണ് മമ്മൂട്ടിയുടേതായി നിലവിൽ തിയേറ്ററിലെത്തിയിരിക്കുന്ന ചിത്രം. 50 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ നേടി ജൈത്രയാത്ര തുടരുകയാണ് ചിത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com