'കൊട്ടുകാലി ആകെ 50 പേരെ വെച്ച് ചെയ്ത സിനിമ, കൽക്കിയിൽ ഓരോ സീനിലും 50 പേർ'; അന്ന ബെൻ

'കൊട്ടുകാലി'യിലും പ്രഭാസ് നായകനാകുന്ന 'കൽക്കി എഡി 2898'ലും പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അന്ന
'കൊട്ടുകാലി ആകെ 50 പേരെ വെച്ച് ചെയ്ത സിനിമ, കൽക്കിയിൽ ഓരോ സീനിലും 50  പേർ'; അന്ന ബെൻ

കുമ്പളങ്ങി നൈറ്റ്സ് എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തിലൂടെയാണ് അന്ന ബെൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ സിനിമയിൽ സജീവമായ അന്ന തമിഴിലും തെലുങ്കിലും ചുവടുറപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അടുത്തമാസം തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന തമിഴ് ചിത്രം 'കൊട്ടുകാലി' ബെർലിനിൽ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായം നേടി. 'കൊട്ടുകാലി'യിലും പ്രഭാസ് നായകനാകുന്ന 'കൽക്കി എഡി 2898'ലും പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അന്ന. ഒരു അഭിമുഖത്തിലാണ് അന്ന ഇക്കാര്യം പറഞ്ഞത്.

'കൊട്ടുകാലി ആകെ 50 പേരെ വെച്ച് ചെയ്ത സിനിമ, കൽക്കിയിൽ ഓരോ സീനിലും 50  പേർ'; അന്ന ബെൻ
കുട്ടേട്ടന്റെ 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടിയിൽ എത്താൻ വൈകും, എവിടെ കാണാം?

'രണ്ടു സിനിമയിലും വ്യത്യസ്തമായ കഥാപാത്രമാണ് വ്യസ്ത്യസ്ത അനുഭവമാണ്. സ്റ്റണ്ട് സീക്വൻസുകൾ ഉള്ളതിനാൽ കൽക്കി കൂടുതലും ബുദ്ധിമുട്ടും എന്നാൽ മനോഹരമായിരുന്നു. 'കൊട്ടുകാലി'യുടെ സെറ്റിൽ ആകെ 50 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, കൽക്കി ഷൂട്ട് ചെയ്യുമ്പോൾ ഓരോ സീൻ സീക്വൻസിലും 50 പേരെങ്കിലും ഉണ്ടായിരുന്നുവെന്നും നടി പറഞ്ഞു. പ്രഭാസ് നായകനായ ചിത്രത്തിലെ തൻ്റെ വേഷം ഇപ്പോഴും രഹസ്യമാണെന്നും ചിത്രം പുറത്തിറങ്ങുമ്പോൾ മാത്രം അറിഞ്ഞാൽ മതിയെന്നും അന്ന കൂട്ടിച്ചേർത്തു.

പ്രഭാസ് , അമിതാഭ് ബച്ചൻ, കമൽഹാസൻ , ദീപിക പദുക്കോൺ, ദിഷ പടാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി എഡി 2898' ഒരു പുരാണ സയൻസ് ഫിക്ഷനാണ്. ചിത്രം മെയ് 9ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം എത്തും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ ടീസറും ട്രെയിലറും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com