അബ്രാം ഖുറേഷി ഉടൻ യുഎസ്സിൽ, ശേഷം ചെന്നൈയിലേക്ക്; എമ്പുരാൻ അപ്ഡേറ്റ്

12 ദിവസത്തിൽ താഴെ മാത്രമുള്ള ഷെഡ്യൂളായിരിക്കുമിത്
അബ്രാം ഖുറേഷി ഉടൻ യുഎസ്സിൽ, ശേഷം ചെന്നൈയിലേക്ക്; എമ്പുരാൻ അപ്ഡേറ്റ്

മലയാള സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന സീക്വലാണ് എൽ 2 എമ്പുരാൻ. 2023 ഒക്ടോബറിൽ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. സിനിമ യുകെ ഷെഡ്യൂൾ ഏതാനും ആഴ്ചകൾക്ക് മുന്നെയാണ് അവസാനിച്ചത്. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഷെഡ്യൂൾ ഉടൻ യുഎസ്സിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.

12 ദിവസത്തിൽ താഴെ മാത്രമുള്ള ഷെഡ്യൂളായിരിക്കുമിത് എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഷെഡ്യൂളിന് ശേഷം തന്റെ പുതിയ ചിത്രമായ ആടുജീവിതത്തിന്റെ പ്രൊമോഷണൽ വർക്കുകൾക്കായി പൃഥ്വിരാജ് ഇന്ത്യയിലേക്ക് തിരിച്ചെത്തും. സിനിമയുടെ റിലീസിന് ശേഷമായിരിക്കും എമ്പുരാന്റെ അടുത്ത ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിക്കുക എന്നാണ് സൂചന.

മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് 'എമ്പുരാൻ'. 2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com