എതിരാളി പുഷ്പയാണ്, ക്ലാഷ് വേണ്ട; ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു?

അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2ന്റെ റിലീസ് തീയതിയും ആഗസ്റ്റ് 15 ആണ്
എതിരാളി പുഷ്പയാണ്, ക്ലാഷ് വേണ്ട; ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു?

കമൽഹാസനും ശങ്കറും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഇന്ത്യൻ 2 എന്ന സിനിമയ്ക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഈ വർഷം ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ അണിയറപ്രവർത്തകർ സിനിമയുടെ റിലീസ് മാറ്റാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2ന്റെ റിലീസ് തീയതിയും ആഗസ്റ്റ് 15 ആണ്. ഇതോടെ ദക്ഷിണേന്ത്യൻ മാർക്കറ്റിൽ ക്ലാഷ് ഉണ്ടായേയ്ക്കുമെന്ന ആശങ്ക മൂലമാണ് ഇന്ത്യൻ 2 വിന്റെ റിലീസ് മാറ്റുന്നത്. മെയ് മാസത്തിൽ ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറപ്രവർത്തകർ എന്നാണ് സൂചന.

അതേസമയം ഇന്ത്യൻ 2 വിനൊപ്പം ഇന്ത്യൻ 3 യും അണിയറപ്രവർത്തകർ ഒരുക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളുമുണ്ട്. 'ഇന്ത്യൻ 3' 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിവരം. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്.

എതിരാളി പുഷ്പയാണ്, ക്ലാഷ് വേണ്ട; ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു?
തമിഴ്‌നാട് ബോക്സോഫീസിലും 'ചാത്തൻ' കേറി; ഓൾ ടൈം മലയാളം ഗ്രോസേഴ്‌സിൽ ഭ്രമയുഗം അഞ്ചാമത്

സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com