'പിള്ളേർ പണി തുടങ്ങി'; രണ്ടാം ദിനത്തിലും ബോക്സ് ഓഫീസിൽ കുതിപ്പുമായി 'മഞ്ഞുമ്മൽ ബോയ്സ്'

'പിള്ളേർ പണി തുടങ്ങി'; രണ്ടാം ദിനത്തിലും ബോക്സ് ഓഫീസിൽ കുതിപ്പുമായി 'മഞ്ഞുമ്മൽ ബോയ്സ്'

ആദ്യ ദിനത്തെക്കാൾ വലിയ തിരക്കാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന 'മഞ്ഞുമ്മൽ ബോയ്സ്' ബോക്സ് ഓഫീസിൽ വേട്ട ആരംഭിച്ചു. റിലീസ് ചെയ്ത് രണ്ടാം ദിനം അവസാനിക്കുമ്പോൾ 3.30 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ദിനം 3.35 കോടിയാണ് നേടിയത്. 6.65 കോടിയോളം രൂപ മഞ്ഞുമ്മൽ ബോയ്സ് രണ്ട് ദിവസം കൊണ്ട് നേടി.

റിലീസിന് മുൻപേ ചിത്രത്തിന് ലഭിച്ച ഹൈപ്പ് ചെറുതല്ലായിരുന്നു. ആദ്യ ദിനത്തെക്കാൾ വലിയ തിരക്കാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല വിദേശത്തടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.

'പിള്ളേർ പണി തുടങ്ങി'; രണ്ടാം ദിനത്തിലും ബോക്സ് ഓഫീസിൽ കുതിപ്പുമായി 'മഞ്ഞുമ്മൽ ബോയ്സ്'
'പല സിനിമാ പ്രവർത്തകരും ഡാർക്ക് വെബ്ബിലുണ്ട്, മറ്റുള്ളവരുടെ സ്വകാര്യത ചോർത്തുന്നു'; കങ്കണ റണൗട്ട്

ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com