2024 ലെ കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ തിളക്കം; പുരസ്‌കാര നേട്ടവുമായി സന്തോഷ് ശിവൻ

ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍
2024 ലെ കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ തിളക്കം; പുരസ്‌കാര നേട്ടവുമായി സന്തോഷ് ശിവൻ

2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം സന്തോഷ് ശിവന്. അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്കാരമാണിത്. മെയ് 24-ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് സന്തോഷ് ശിവന്‍.

2013 ലാണ് പിയര്‍ ആഞ്ജിനൊ പുരസ്‌കാരം ആരംഭിച്ചത്. ഫിലിപ്പ് റൂസലോട്ട്, വിൽമോസ് സിഗ്മണ്ട്, റോജർ എ ഡീക്കിൻസ്, പീറ്റർ സുഷിറ്റ്‌സ്‌കി, ക്രിസ്റ്റഫർ ഡോയൽ, എഡ്വേർഡ് ലാച്ച്മാൻ,സെസിലി ഷാങ്, ബ്രൂണോ ഡെൽബോണൽ, മോഡുര പാലറ്റ്, ആഗ്നസ് ഗോദാർഡ്, പമേല അൽബറാൻ, ഡാരിയസ് ഖോണ്ട്ജി, എവെലിൻ വാൻ റെയ്, ബാരി അക്രോയ്ഡ് എന്നിവർക്ക് പുരസ്കരം ലഭിച്ചിട്ടുണ്ട്.

2024 ലെ കാൻ ചലച്ചിത്രമേളയിൽ ഇന്ത്യൻ തിളക്കം; പുരസ്‌കാര നേട്ടവുമായി സന്തോഷ് ശിവൻ
മുന്നിൽ വാലിബൻ മാത്രം; 2024 ലെ ഓപ്പണിങ് ഡേ കളക്ഷന്റെ 'സീൻ മാറ്റി' മഞ്ഞുമ്മലെ പിള്ളേര്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് സന്തോഷ് ശിവൻ. 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള സന്തോഷ് ശിവൻ മകരമഞ്ഞ് എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com