ആ ഡ്രൈവർ ചേട്ടൻ നിസ്സാരക്കാരനല്ല; ഹിറ്റുകളുടെ അമരക്കാരനായ ഖാലിദ് റഹ്മാൻ

മികച്ച സിനിമകൾ ഒരുക്കിയ സംവിധായകനെ റിവ്യൂ നൽകുന്നവർ അറിഞ്ഞിരിക്കേണ്ടതല്ലേ എന്നാണ് പലരും ചോദിക്കുന്നത്
ആ ഡ്രൈവർ ചേട്ടൻ നിസ്സാരക്കാരനല്ല; ഹിറ്റുകളുടെ അമരക്കാരനായ ഖാലിദ് റഹ്മാൻ

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയാണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാ കൂട്ടായ്മകളിലെ പ്രധാന ചർച്ചാവിഷയം. സിനിമയുടെ സംവിധാന മികവും കലാസംവിധാനവും അഭിനേതാക്കളുടെ പ്രകടനവുമെല്ലാം ചർച്ചാവിഷയമാണ്. ആ കൂട്ടത്തിൽ ഏറ്റവും അധികം കേൾക്കുന്ന പേരുകളിൽ ഒന്ന് സംവിധായകൻ ഖാലിദ് റഹ്മാന്റേതാണ്. ഇക്കുറി പക്ഷേ നടൻ എന്ന നിലയിലാണ് ഖാലിദ് റഹ്മാൻ ചർച്ച ചെയ്യപ്പെടുന്നത്.

മഞ്ഞുമ്മൽ ബോയ്സിന്റെ കൊടൈക്കനാൽ ട്രിപ്പിന്റെ സാരഥിയായ ഡ്രൈവർ പ്രസാദ് എന്ന കഥാപാത്രത്തെയാണ് ഖാലിദ് റഹ്മാൻ അവതരിപ്പിച്ചത്. സിനിമയിലുടനീളമുള്ള കഥാപാത്രത്തിന് സിനിമയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. അനുരാഗ കരിക്കിൻവെള്ളം, ഉണ്ട തുടങ്ങിയ സിനിമകൾ ഒരുക്കിയ ഖാലിദ് റഹ്മാൻ, ഒരു നടൻ എന്ന നിലയിലും മികവ് കാട്ടി എന്നാണ് പ്രേക്ഷകാഭിപ്രായം.

അതോടൊപ്പം തന്നെ ഖാലിദ് റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നതിന് മറ്റൊരു കാരണം രണ്ട് പ്രമുഖ യുട്യൂബര്‍മാർ തങ്ങളുടെ റിവ്യൂകളില്‍ കഥാപാത്രത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ്. കഥാപാത്രം മികച്ചതാണ് എന്നും അത് അവതരിപ്പിച്ച വ്യക്തിയുടെ പേര് അറിയില്ലെന്നുമാണ് ഇരുവരും പറഞ്ഞത്. മലയാളത്തിൽ മികച്ച സിനിമകൾ ഒരുക്കിയ സംവിധായകനെ റിവ്യൂ നൽകുന്നവർ അറിഞ്ഞിരിക്കേണ്ടതല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

ആ ഡ്രൈവർ ചേട്ടൻ നിസ്സാരക്കാരനല്ല; ഹിറ്റുകളുടെ അമരക്കാരനായ ഖാലിദ് റഹ്മാൻ
വെറും സ‍ർ‌വൈവൽ ത്രില്ലറല്ല, അതെയും താണ്ടി പോയത്; മഞ്ഞുമ്മൽ ബോയ്സ് റിവ്യൂ

ഖാലിദ് റഹ്മാൻ ഇതാദ്യമായല്ല സിനിമകളിൽ അഭിനയിക്കുന്നത്. സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍റെ അസിസ്റ്റന്‍റ് ആയി ഖാലിദ് റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‍കരാ: എന്നീ ചിത്രങ്ങളിൽ ഖാലിദ് റഹ്മാൻ ചെറിയ വേഷങ്ങളിലെത്തിയിരുന്നു. കൂടാതെ പറവ, മായനദി, സുലൈഖ മൻസിൽ എന്നീ സിനിമകളിലും അദ്ദേഹം ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com