'ഇതാര് കാസനോവയോ?, ചുറ്റും സുന്ദരിമാർ'; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' ഫസ്റ്റ് ലുക്ക് പുറത്ത്

സ്യൂട്ടണിഞ്ഞ് നിൽക്കുന്ന വിനീതിന് ചുറ്റും ഒരു സംഘം സുന്ദരികൾ കൂടിനിൽക്കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്
'ഇതാര് കാസനോവയോ?, ചുറ്റും സുന്ദരിമാർ'; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' ഫസ്റ്റ് ലുക്ക് പുറത്ത്

വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒരു ജാതി ജാതക'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 'അരവിന്ദന്റെ അതിഥി'കൾക്ക് ശേഷം അതെ ടീം ഒരുക്കുന്ന ഒരു ഫീൽ ഗുഡ് കോമഡി ചിത്രമാണിത്. സ്യൂട്ടണിഞ്ഞ് നിൽക്കുന്ന വിനീതിന് ചുറ്റും ഒരു സംഘം സുന്ദരികൾ കൂടിനിൽക്കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വിനീതിന്റെ ഈ വ്യത്യസ്ത സ്റ്റൈലിന് ആളുകളുടെ ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. നിരവധി സിനിമ താരങ്ങളും സംവിധായകരും പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. 'തിര', 'ഗോദ' എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'ഇതാര് കാസനോവയോ?, ചുറ്റും സുന്ദരിമാർ'; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' ഫസ്റ്റ് ലുക്ക് പുറത്ത്
'മരിച്ചിട്ടും അവൻ എന്നോട് സംസാരിക്കാറുണ്ട്'; വെളിപ്പെടുത്തലുമായി സുശാന്ത് സിംഗിന്റെ സഹോദരി

നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവർ ചിത്രത്തിലുണ്ട്. ബാബു ആൻ്റണി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ചിത്രത്തിലുണ്ട്. സംഗീതം - ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com